ആരാധകര്‍ നിരാശപ്പെടേണ്ടതില്ല; മെസിയേയും യുവതാരത്തേയും സൈന്‍ ചെയ്യാന്‍ സാവി; റിപ്പോര്‍ട്ട്
xavi wants sign lionel messi and Martin Zubimendi priority signings barcelona summer reports
ആരാധകര്‍ നിരാശപ്പെടേണ്ടതില്ല; മെസിയേയും യുവതാരത്തേയും സൈന്‍ ചെയ്യാന്‍ സാവി; റിപ്പോര്‍ട്ട്
ജൂണില്‍ പാരിസ് ക്ലബ്ബായ പി.എസ്.ജിയുമായുളള കരാര്‍ അവസാനിച്ചതിന് ശേഷം മെസി ഫ്രഞ്ച് ക്ലബ്ബുമായുളള കരാര്‍ അവസാനിപ്പിക്കുമോ, അതോ മറ്റ് ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.
മെസി പി.എസ്.ജി വിടുമെന്ന പ്രചരണം ഒരു ഘട്ടത്തില്‍ വ്യാപകമായിരുന്നെങ്കിലും അത് വ്യാജവാര്‍ത്തയാണെന്ന് അഭിപ്രായപ്പെട്ട് താരം തന്നെ രംഗത്തെത്തിയിരുന്നു. മെസി തന്റെ പ്രിയപ്പെട്ട ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് പോകുമെന്ന തരത്തിലുളള പ്രചാരണങ്ങള്‍ ശക്തമായിരുന്നെങ്കിലും ലീഗില്‍ ബാഴ്‌സക്ക് പണം ചെലവഴിക്കുന്നതിന് നിയന്ത്രണമുളളതിനാല്‍ മെസി ബാഴ്‌സയിലേക്ക് എത്തുകയെന്നത് അസംഭവ്യമായ കാര്യമാണെന്ന് ലാ ലിഗയുമായി ബന്ധപ്പെട്ട പല ഉന്നതരും മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരിന്നു.
എന്നാല്‍ മെസിയേയും ഒരു യുവതാരത്തേയും ബാഴ്‌സയിലേക്കെത്തിക്കാന്‍ പരിശീലകനായ സാവി തയ്യാറെടുക്കുന്നു എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മുണ്ടോ ഡീപ്പോര്‍ട്ടീവയാണ് മെസിയേയും റയല്‍ സോസിഡാഡിന്റെ യുവതാരമായ മാര്‍ട്ടിന്‍ സുബിമെന്‍ഡിയേയും ബാഴ്‌സയിലെത്തിക്കാന്‍ സാവി ശ്രമം നടത്തുന്നുണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് ഇരു താരങ്ങളേയും ക്ലബ്ബിലേക്കെത്തിക്കാന്‍ സാവി ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പി.എസ്.ജിക്കായി 37 മത്സരങ്ങളില്‍ നിന്നും 20 ഗോളുകളും 19 അസിസ്റ്റുകളും സ്വന്തമാക്കിയ മെസി, കാറ്റലോണിയന്‍ ക്ലബ്ബിലേക്കെത്തിയാല്‍ ക്ലബ്ബിന്റെ അക്രമണ നിരക്ക് മൂര്‍ച്ച കൂടുമെന്നാണ് സാവി കണക്കാക്കുന്നത്. അത് പോലെ തന്നെ ബാഴ്‌സയുടെ ഐതിഹാസിക താരങ്ങളിലൊരാളായ സെര്‍ജിയോ ബുസ്‌ക്കെറ്റ്‌സ് വിരമിക്കുമ്പോള്‍ അദേഹത്തിന് പകരക്കാരനായിട്ടാണ് സുബിമെന്‍ഡി ബാഴ്‌സയിലേക്കെത്തുക. 60 മില്യണ്‍ റിലീസ് ക്ലോസുളള റയല്‍ സോസിഡാഡ് അക്കാദമി പ്ലെയറായ സുബിമെന്‍ഡിയേ അതിനാല്‍ തന്നെ വേഗത്തില്‍ കാറ്റലോണിയന്‍ ക്ലബ്ബിലേക്കെത്താന്‍ സാധ്യതയുണ്ട്.
അതേസമയം കരിയറിന്റെ അവസാന സമയത്തുളള മെസി സഊദി ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. മെസി സഊദിയിലേക്കെത്തിയാല്‍ മെസി-റൊണാള്‍ഡോ പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങും.
Content Highlights: xavi wants sign lionel messi and Martin Zubimendi priority signings barcelona summer reports
ആരാധകര്‍ നിരാശപ്പെടേണ്ടതില്ല; മെസിയേയും യുവതാരത്തേയും സൈന്‍ ചെയ്യാന്‍ സാവി; റിപ്പോര്‍ട്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."