HOME
DETAILS

യൂട്യൂബില്‍ കാഴ്ചക്കാരെ ലഭിക്കണം; വിമാനം തകര്‍ത്ത് ആകാശച്ചാട്ടം, ലഭിച്ചേക്കുക 20 വര്‍ഷത്തെ തടവ് ശിക്ഷ

  
backup
May 12 2023 | 15:05 PM

get-viewers-on-youtube-crashing-the-plan

യൂട്യൂബില്‍ കാഴ്ചക്കാരെ ലഭിക്കണം; വിമാനം തകര്‍ത്ത് ആകാശച്ചാട്ടം

കാലിഫോര്‍ണിയ: യൂട്യൂബില്‍ പങ്കുവെക്കാന്‍ വേണ്ടി വിവിധ തരം വിഡിയോകള്‍ തയാറാക്കുന്ന കാലമാണിത്. അത്തരത്തില്‍ വിമാനം തകര്‍ത്തുകൊണ്ട് വിഡിയോ നിര്‍മിച്ച ഒരു അമേരിക്കക്കാരന് നേരിടേണ്ടി വരുക 20 വര്‍ഷത്തെ തടവുശിക്ഷ. വിമാനം തകര്‍ത്ത് അത് പകര്‍ത്തുകയും തകര്‍ന്ന സ്ഥലത്തുനിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ട്രെവര്‍ ജേക്കബ് എന്നയാള്‍ 2021 ഡിസംബറിലാണ് യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. കള്ളത്തരം ഇപ്പോഴാണ് പൊളിയുന്നത്. ഇതിന് ഇതുവരെ 2.9 ദശലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.

ഒരു ഉല്‍പ്പന്ന സ്‌പോണ്‍സര്‍ഷിപ്പ് കരാറിന്റെ ഭാഗമായാണ് താന്‍ വീഡിയോ ചിത്രീകരിച്ചതെന്നാണ് ജേക്കബ് പറഞ്ഞത്. 2021 നവംബറില്‍, ജേക്കബ് തന്റെ വിമാനത്തില്‍ ക്യാമറകള്‍ ഘടിപ്പിച്ച ഒരു സോളോ ഫ്‌ളൈറ്റില്‍ കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. ക്യാമറകള്‍ക്കൊപ്പം, ജേക്കബ് അദ്ദേഹത്തോടൊപ്പം ഒരു പാരച്യൂട്ടും ഒരു സെല്‍ഫി സ്റ്റിക്കും എടുത്തു. പറന്നുയര്‍ന്ന് 35 മിനിറ്റിനുള്ളില്‍ ലോസ് പാഡ്രെസ് നാഷണല്‍ ഫോറസ്റ്റില്‍ വിമാനം തകര്‍ന്നുവീണു. ഇയാള്‍ സൈറ്റില്‍ കയറി ദൃശ്യങ്ങള്‍ വീണ്ടെടുത്തു. നിരവധി കാമറകള്‍ ഉപയോഗിച്ച് ഇതു പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് വിമാനം സ്വയം പറന്ന് കുന്നുകളില്‍ ഇടിച്ചിറങ്ങുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ പൈലറ്റ് ലൈസന്‍സ് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ) റദ്ദാക്കിയിരുന്നു. യഥാര്‍ഥ അപകടമാണെന്ന വിധത്തില്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഏവിയേഷന്‍ ഗ്രൂപ്പുകളില്‍ പ്രചരിച്ചു. എന്നാല്‍ ജേക്കബ് തുടക്കം മുതല്‍ പാരച്യൂട്ട് ധരിച്ചിരുന്നുവെന്നും അതിനാല്‍ ഇത് അപകടമല്ലെന്നും ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിചാരണയ്ക്കിടെയാണ് കാഴ്ചക്കാരെ ലഭിക്കാന്‍ വേണ്ടി വിമാനം തകര്‍ത്തതാണ് എന്ന കാര്യം വ്യക്തമായത്. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

Get viewers on YouTube; Crashing the plane and skydiving


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago