ഗള്‍ഫില്‍ തൊഴില്‍ നോക്കുകയാണോ? ഹില്‍ട്ടണ്‍ ദുബൈയില്‍ മികച്ച തൊഴിലവസരങ്ങള്‍
various vacancies in hilton dubai best dubai job openings
ഗള്‍ഫില്‍ തൊഴില്‍ നോക്കുകയാണോ? ഹില്‍ട്ടണ്‍ ദുബൈയില്‍ മികച്ച തൊഴിലവസരങ്ങള്‍
യു.എ.ഇയില്‍ ഒരു തൊഴില്‍ എന്നതാണോ നിങ്ങളുടെ സ്വപ്നം? എന്നാലിതാ യു.എ.ഇയിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ കമ്പനിയായ ഹില്‍ട്ടണ്‍ വിദഗ്ധ,അവിദഗ്ധ തൊഴിലാളികള്‍ക്കായി നിരവധി തൊഴിലവസരങ്ങള്‍ പ്രധാനം ചെയ്യുന്നുണ്ട്.19 രാജ്യങ്ങളിലായി 19 ലോകോത്തര ബ്രാന്‍ഡുകള്‍ ഹില്‍ട്ടണ്‍ കമ്പനിക്ക് കീഴിലായിട്ടുണ്ട്. കൂടാതെ 19 രാജ്യങ്ങളിലെ ഏഴായിരത്തോളം പ്രവിശ്യകളിലേക്ക് കമ്പനി വ്യാപിച്ചുകിടക്കുന്നുണ്ട്.
അതിനാല്‍ തന്നെ വ്യത്യസ്ഥ മേഖലകളിലായി നിരവധി തൊഴിലവസരങ്ങളാണ് കമ്പനി പ്രധാനം ചെയ്യുന്നത്.അടുത്തിടെ തൊഴില്‍ ചെയ്യാന്‍ അനുയോജ്യമായ കമ്പനികളുടെ പട്ടികയില്‍ അമേരിക്കയില്‍ രണ്ടാമതായി ഹില്‍ട്ടന്‍ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനൊപ്പം തന്നെ ലോകമെമ്പാടുമുളള 15 രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ പറ്റിയ മികച്ച ഇടങ്ങളിലൊന്നായി ഹില്‍ട്ടണ്‍ കമ്പനി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
എന്ത് കൊണ്ട് തൊഴില്‍ ചെയ്യാനായി ഹില്‍ട്ടണ്‍ തെരെഞ്ഞെടുക്കണം?
ഹില്‍ട്ടണില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിരവധി നേട്ടങ്ങളുണ്ട്. ലോകത്തിലെ തന്നെ തൊഴില്‍ ചെയ്യാന്‍ പറ്റിയ മികച്ച ഇടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ കമ്പനി തങ്ങളുടെ സ്ഥാപനത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും അംഗീകാരങ്ങളും റിവാഡുകളുമൊക്കെ നല്‍കുന്നു.
- കമ്പനി അവരുടെ ടീമംഗങ്ങള്‍ക്കായി നിരവധി ഹെല്‍ത്ത്, വെല്‍ഫെയര്‍ പാക്കേജുകള്‍ വാഗ്ധാനം ചെയ്യുന്നുണ്ട്.
- 170ലധികം രാജ്യങ്ങളില്‍ നിന്നുളള പല സംസ്‌കാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന വലിയൊരു വര്‍ക്ക് ഫോഴ്‌സ് ഹില്‍ട്ടണ്‍ കമ്പനിക്കുണ്ട്
- റിട്ടയര്‍മെന്റ് പ്ലാനുകള്‍, എംപ്ലോയീസിനായുളള സ്‌റ്റോക്ക് പര്‍ച്ചേസ് പ്ലാനുകള്‍
- മെന്റല്‍ സപ്പോര്‍ട്ട് പോലുളള കാര്യങ്ങള്‍ തൊഴിലാളികള്‍ക്ക് പ്രധാനം ചെയ്യാനും വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ പ്രധാനം ചെയ്യാനും ഹില്‍ട്ടണ്‍ വഴിയൊരുക്കുന്നു.
- മികച്ച നിരവധി അവസരങ്ങളുളളതിനാല്‍ നമുക്ക് യോജിച്ച തൊഴിലിലേക്ക് എത്താന്‍ അവസരങ്ങളൊരുങ്ങുന്നു.
ഹില്‍ട്ടണിലെ തൊഴിലവസരങ്ങള്‍
ലോകത്തിന്റെ പല ഭാഗങ്ങളിലായി വിവിധ തരത്തിലുളള തൊഴിലവസരങ്ങള്‍ ഹില്‍ട്ടണ്‍ പ്രധാനം ചെയ്യുന്നുണ്ട്.ദുബൈയില്‍ 100ലധികം തൊഴില്‍ അവസരങ്ങള്‍ ഹില്‍ട്ടണ്‍ പ്രധാനം ചെയ്യുന്നുണ്ട്. പാം ജുമേരിയ, കോണ്‍റാഡ് ദുബൈ എന്നിവിടങ്ങളിലാണ് തൊഴിലവസരങ്ങളുളളത്. ഗള്‍ഫിലെ കൂടുതല്‍ തൊഴിലവസരങ്ങളെക്കുറിച്ചറിയാന്‍ ക്ലിക്ക് ചെയ്യുക.
ഗസ്റ്റ് റിലേഷന്‍ എക്‌സിക്ലൂട്ടീവ്, ഹോസ്റ്റസ്, ഫ്രണ്ട് ഓഫീസ് മാനേജര്‍, കോര്‍പ്പറേറ്റ് കമ്പനികളില്‍ ഉളള നിരവധി മാനേജേരിയല്‍ പൊസിഷനുകള്‍ തുടങ്ങിയവയിലേക്ക് ജോലി സാധ്യതകള്‍ ഉണ്ട്. അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നുളള ബിരുദവും പ്രവര്‍ത്തി പരിചയുമാണ് തൊഴിലിനുളള മാനദണ്ഡങ്ങള്‍.ഇതിന് പുറമെ ഷെഫ്, ബാര്‍ ടെന്‍ഡേഴ്‌സ്, ഹൗസ് കീപ്പിങ്, വെയ്‌റ്റേഴ്‌സ് ജോലികള്‍ മുതലായ മറ്റ് തൊഴിലവസരങ്ങളും ഹില്‍ട്ടണ്‍ കമ്പനി പ്രധാനം ചെയ്യുന്നുണ്ട്. ഈ ജോലികള്‍ക്കും പ്രവര്‍ത്തി പരിചയം ആവശ്യമുണ്ട്.
ഹില്‍ട്ടണില്‍ തൊഴിലിനായി എങ്ങനെ അപേക്ഷിക്കാം?
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നേരിട്ട് തൊഴിലിനായി അപേക്ഷിക്കാന്‍ സാധിക്കും. ഇത് മറ്റ് തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റുകള്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ നിന്നും തൊഴില്‍ അന്വേഷകര്‍ക്ക് സുരക്ഷയൊരുക്കുന്നു. തൊഴിലിന് അപേക്ഷിക്കുന്നതിനായി ഹില്‍ട്ടണ് അവരുടേതായ കരിയര്‍ പേജുണ്ട്. തൊഴില്‍ ചെയ്യുന്നവര്‍ക്ക് കമ്പനി നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇവിടെ നിന്ന് വായിച്ച് മനസിലാക്കാന്‍ സാധിക്കുന്നതാണ്. അനുയോജ്യമായ കീവേഡുകള്‍ ഉപയോഗിച്ച് ഇഷ്ടപ്പെട്ട തൊഴില്‍ അവസരങ്ങള്‍ തിരയാനും കമ്പനിയുടെ വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്.
കൂടാതെ റെസ്യൂമ അപ്‌ലോഡ് ചെയ്തതിന് ശേഷം തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ അനുയോജ്യമായ തൊഴിലുകള്‍ കണ്ടെത്താന്‍ വെബ്‌സൈറ്റ് തന്നെ സഹായിക്കും.നിങ്ങള്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്തിക്കഴിഞ്ഞാല്‍ ആവശ്യമായ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തതിന് ശേഷം
അപ്ലെ ചെയ്യാവുന്നതാണ്. കമ്പനി അധികൃതര്‍ അപേക്ഷ പരിഗണിച്ചതിന് ശേഷം അറിയിപ്പ് നല്‍കുന്നതാണ്. കാന്‍ഡിഡേറ്റ് പ്രൊഫൈലിലൂടെ തൊഴില്‍ അപേക്ഷയുടെ നിലവിലെ അവസ്ഥയും അപേക്ഷകര്‍ക്ക് മനസിലാക്കാം
ഇന്റര്‍വ്യൂ പ്രക്രിയ
നിങ്ങളുടെ തൊഴിലിനായുളള അപേക്ഷ പരിഗണിക്കപ്പെട്ടാല്‍ ഹില്‍ട്ടണിലെ റിക്രൂട്ട്‌മെന്റ് ടീം നിങ്ങളെ അഭിമുഖത്തിനായി വിളിക്കും. നേരിട്ടോ, വീഡിയോ കോള്‍ വഴിയോ, ഫോണ്‍ വഴിയോ ആകും അഭിമുഖം നടക്കുക.
അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുക.
ഹില്‍ട്ടണ്‍ ദുബൈയിലെ തൊഴിലവസരങ്ങള്‍ | അപേക്ഷിക്കുക |
ഗള്‍ഫ് ജോലികള്‍ | അപേക്ഷിക്കുക |
Content Highlights: various vacancies in hilton dubai best dubai job openings
ഗള്‍ഫില്‍ തൊഴില്‍ നോക്കുകയാണോ? ഹില്‍ട്ടണ്‍ ദുബൈയില്‍ മികച്ച തൊഴിലവസരങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."