സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍: നോര്‍ക്ക റൂട്ട്‌സ് സിറ്റിങ് 31ന്
ആലപ്പുഴ: ആലപ്പുഴ സിവില്‍സ്റ്റേഷനില്‍ നോര്‍ക്കറൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിന് അവസരം. ഇതിനായി ഓഗസ്റ്റ് 31ന് നോര്‍ക്ക-റൂട്ട്‌സ് കളക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ സിറ്റിങ് നടത്തുന്നു. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജില്ല കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായാണിത്. രാവിലെ ഒമ്പതു മുതല്‍ 12.30 വരെയാണ് സിറ്റിങ്.
എച്ച്.ആര്‍.ഡി സാക്ഷ്യപ്പെടുത്തുന്നതിനൊപ്പം യു.എ.ഇ എംബസി, കുവൈറ്റ് എംബസി, അപ്പോസ്റ്റല്‍ അറ്റസ്റ്റേഷന്‍ എന്നിവ സാക്ഷ്യപ്പെടുത്താനുള്ള അപേക്ഷകളും സ്വീകരിക്കും. സാക്ഷ്യപ്പെടുത്തേണ്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം എസ്.എസ്.എല്‍.സി മുതലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെയുള്ള അസല്‍ പാസ്‌പോര്‍ട്ട്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കളക്ടറേറ്റില്‍ എത്തണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ ഒഥജഋഞഘകചഗ 'വേേു:ംംം.ിീൃസമ' ംംം.ിീൃസമൃീീെേ.ില േഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ലിങ്കില്‍ ഫോര്‍ ഓണ്‍ലൈന്‍ സബ്മിഷന്‍ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കുകയും ആയതിന്റെ പ്രിന്റ് പകര്‍പ്പും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, രജിസ്‌ട്രേഷന്‍ പാസ്‌പോര്‍ട്ട്, മറ്റു രേഖകളുമായി ഓഫീസില്‍ അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
എച്ച്.ആര്‍.ഡി.അറ്റസ്റ്റേഷന് സര്‍വ്വീസ് ചാര്‍ജ്ജ് 600 രൂപയും സര്‍വ്വീസ് ടാക്‌സ് 75 രൂപയും ഒരു സര്‍ട്ടിഫിക്കറ്റിന് 75 രൂപയുമാണ് ഈടാക്കുന്നത്. എംബസി സാക്ഷ്യപ്പെടുത്തുന്നതിന് യു.എ.ഇ 3750 രൂപയും കുവൈത്ത് 1250 രൂപയും അപ്പോസ്റ്റല്‍ അറ്റസ്റ്റേഷന്‍ 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറുമാണ് വേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ 0471-2329950, 0477-2239100 എന്നീ ഫോണ്‍ നമ്പരിലും 18004253939 ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."