ടീമില്‍ നിന്നും സ്വമേധയാ പുറത്ത് പോയില്ലെങ്കില്‍ അടുത്ത സീസണില്‍ പുറത്താക്കും; ബാഴ്‌സ താരത്തിന് സാവിയുടെ മുന്നറിയിപ്പ്; റിപ്പോര്‍ട്ട്
Content Highlights: -xavi tells jordi alba to leave this summer or get ready thrown squad reports
ടീമില്‍ നിന്നും സ്വമേധയാ പുറത്ത് പോയില്ലെങ്കില്‍ അടുത്ത സീസണില്‍ പുറത്താക്കും; ബാഴ്‌സ താരത്തിന് സാവിയുടെ മുന്നറിയിപ്പ്; റിപ്പോര്‍ട്ട്
നിലവിലെ ലാ ലിഗ കിരീടം ഏകദേശം ഉറപ്പിച്ചെങ്കിലും ബാഴ്‌സയില്‍ വന്‍ തോതിലുളള അഴിച്ചുപണികള്‍ക്കുളള തയ്യാറെടുപ്പുകളുമായി കാറ്റലോണിയന്‍ ക്ലബ്ബിന്റെ പരിശീലകനായ സാവി മുന്നോട്ട് പോകും എന്ന റിപ്പോര്‍ട്ടുകളാണ് പല കോണില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്.ഇപ്പോള്‍ ടീമിലെ അഴിച്ചുപണിയുടെ ഭാഗമായി ബാഴ്‌സലോണ താരം ജോര്‍ഡി ആല്‍ബയോട് ടീം വിടാന്‍ സാവി ആവശ്യപ്പെട്ടെന്നും, ഇല്ലെങ്കില്‍ ക്ലബ്ബില്‍ നിന്നും ഒഴിവാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍.2012ലാണ് ആല്‍ബ വലന്‍സിയയില്‍ നിന്നും കാറ്റലോണിയന്‍ ക്യാമ്പിലേക്ക് എത്തുന്നത്. ചാംപ്യന്‍സ് ലീഗ് അടക്കം നിരവധി നേട്ടങ്ങളും ബാഴ്‌സക്കൊപ്പം ആല്‍ബ പങ്ക് വെച്ചിരുന്നു.
നിലവില്‍ യുവതാരം അലജാന്‍ദ്രോ ബാല്‍ഡെ ക്ലബ്ബിലെത്തിയതോടെ ആല്‍ബക്ക് ക്ലബ്ബില്‍ വേണ്ടത്ര അവസരം ലഭിക്കുന്നില്ല.
ബാഴ്‌സയുടെ വേജ് ബില്‍ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി 2023-2024 സീസണില്‍ ആല്‍ബയെ ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനൊപ്പമാണ് ഇപ്പോള്‍ അടുത്ത സീസണിന് മുന്നോടിയായി ആല്‍ബയോട് മറ്റൊരു ക്ലബ്ബ് കണ്ടെത്താന്‍ സാവി ആവശ്യപ്പെട്ടതായി എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.2024 ജൂണിലാണ് ആല്‍ബയുമായി ബാഴ്‌സയുടെ കരാര്‍ അവസാനിക്കുന്നത്.
അതിന് ശേഷവും താരം ക്ലബ്ബില്‍ തുടരുകയാണെങ്കില്‍ താരത്തെ പുറത്താക്കുകയോ അല്ലെങ്കില്‍ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേ സമയം ആല്‍ബയെ സൈന്‍ ചെയ്യാന്‍ സഊദി ക്ലബ്ബായ അല്‍ഹിലാലിന് താത്പര്യമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ മൊഹമ്മദ് ബൊഹാഫ്‌സിയാണ് താരത്തെ സൈന്‍ ചെയ്യാന്‍ അല്‍ ഹിലാലിന് താത്പര്യമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞയാഴ്ച ബാഴ്‌സ വിട്ട ബുസ്‌ക്കെറ്റ്‌സും അല്‍ ഹിലാലിലെത്തും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
അതേ സമയം ലാ ലിഗയില്‍ 33 മത്സരങ്ങളില്‍ നിന്നും 82 പോയിന്റുകളാണ് ബാഴ്‌സലോണ സ്വന്തമാക്കിയിരിക്കുന്നത്.
Content Highlights: -xavi tells jordi alba to leave this summer or get ready thrown squad reports
ടീമില്‍ നിന്നും സ്വമേധയാ പുറത്ത് പോയില്ലെങ്കില്‍ അടുത്ത സീസണില്‍ പുറത്താക്കും; ബാഴ്‌സ താരത്തിന് സാവിയുടെ മുന്നറിയിപ്പ്; റിപ്പോര്‍ട്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."