തൊടുപുഴയില്‍ വീണ്ടും മോഷണം; ഭീതിയോടെ ജനം
തൊടുപുഴ: തൊടുപുഴ ടൗണിലും പ്രാന്തപ്രദേശങ്ങളിലും മോഷണം തുടരുന്നത് ജനങ്ങളെ ഭയവിഹ്വലരാക്കുന്നു.
നഗരത്തോട് ചേര്‍ന്നുകിടക്കുന്ന കോലാനിയില്‍ ഇന്നലെ പുലര്‍ച്ചെ വെറ്ററിനറി ഡോക്ടറുടെ വീട്ടില്‍ മോഷണം നടന്നു.
രണ്ട് പവന് സ്വര്‍ണവും 3000 രൂപയുമാണ് അപഹരിച്ചത്.
കോലാനിയില്‍ അടുത്തടുത്ത വീടുകളില്‍ കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നതിന് തൊട്ടുപിന്നാലെയുള്ള മോഷണം ജനജീവിതത്തെ ദുസ്സഹമാക്കുകയാണ്.
തുടര്‍ച്ചയായി മോഷണം നടക്കുമ്പോഴും പ്രതികളെ പിടികൂടാന്‍ പൊലിസിനാകുന്നില്ല
കോലാനി പുത്തന്‍പറമ്പില്‍ ഡോ. പി.എം ബിജുരാജിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് മോഷണം നടന്നത്. വൈദ്യുതിതബന്ധം വിച്ഛേദിത്താണ് മോഷ്ടാവ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്.
മേശയ്ക്കുള്ളില്‍ വച്ചിരുന്ന പേഴ്സില്‍നിന്നാണ് പണം മോഷ്ടിച്ചത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന അരപ്പവന്റെ മോതിരവും ബിജുകുമാറിന്റെ മകള്‍ തൊടുപുഴ ഡി പോള്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിനി ഗായത്രിയുടെ കഴുത്തിലെ ഒന്നര പവന്റെ മാലയും അപഹരിച്ചു.
മാല പറിച്ചെടുക്കുന്നതിനിടെ ഗായത്രി ബഹളം വച്ചതോടെയാണ് വീട്ടുകാര്‍ ഉണര്‍ന്നത്.
ബിജുരാജ് എഴുന്നേറ്റതോടെ മോഷ്ടാവ് മുറിക്കുള്ളില്ന്ന് പുറത്ത് കടന്ന് രക്ഷപ്പെടുകയായിരുന്നു.
തുര്‍ന്ന് നടത്തിയ പരിശോധനയില്‍ മേശയുടെ ഡ്രോ പുറത്തിരുന്ന ബൈക്കില്‍ വച്ചിരിക്കുന്നതായി കണ്ടു.
വിവരമറിഞ്ഞ് തൊടുപുഴയില്‍ നിന്ന് വന്‍ പൊലിസ് സംഘം എത്തി പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
തൊടുപുഴയില്‍ അടുത്തനാളുകളില്‍ മോഷണം വര്‍ധിച്ചതിനെത്തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി നേരിട്ടെത്തി അടിയന്തിര യോഗം വിളിച്ച് ചേര്‍ത്ത് പരിശോധന കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും മോഷണ വാര്‍ത്തയില്ലാതെ തൊടുപുഴ നഗരം ഉണരാത്ത അവസ്ഥയാണ്.
എസ്.ബി.ഐയുടെ പ്രധാന ശാഖ കുത്തിത്തുറന്ന് മോഷ്ടാവ് കയറിയിട്ട് എട്ടുദിവസം പിന്നിട്ടിട്ടും പൊലിസ് ഇരുട്ടില്‍ തപ്പുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."