HOME
DETAILS
MAL
മാതാവിനെ കൊന്നുഭക്ഷിച്ച യുവാവിന് 16 വര്‍ഷം തടവ്
backup
June 17 2021 | 18:06 PM
മാഡ്രിഡ്: സ്പെയിനില്‍ മാതാവിനെ കൊന്നുഭക്ഷിച്ച യുവാവിന് 16 വര്‍ഷം തടവ് വിധിച്ചു. പ്രതി ആല്‍ബെര്‍ട്ടോ സാന്ഷോ ഗോമസിനാണ് (28) കോടതി 16 വര്‍ഷത്തെ തടവ് വിധിച്ചത്. 2019 ന്റെ തുടക്കത്തിലാണ് ഇയാള്‍ മാതാവിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കഷ്ണങ്ങളാക്കി 15 ദിവസത്തോളം ഭക്ഷിച്ചു. കേസില്‍ അതേവര്‍ഷം തന്നെയാണ് യുവാവ് അറസ്റ്റിലായതും.
കഴിഞ്ഞ ദിവസമാണ് കോടതി ഇയാള്‍ക്കുള്ള ശിക്ഷ വിധിച്ചത്. തടവിനൊപ്പം 73,000 ഡോളര്‍ (ഏകദേശം 54 ലക്ഷം രൂപ) പിഴയും നല്‍കണം. പിഴത്തുക സഹോദരന് നഷ്ടപരിഹാരമായി നല്‍കണം. മൃതദേഹാവശിഷ്ടങ്ങള്‍ പെട്ടികളിലാക്കി ഉപേക്ഷിച്ചത് പൊലിസ് കണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."