ചേന്ദമംഗല്ലൂർ ആഗോള കൂട്ടായ്മക്ക് വെള്ളിയാഴ്ച തുടക്കമാകും
ദുബായ്: കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ നിന്നുള്ള എല്ലാ പ്രവാസികളെയും പ്രവാസി കൂട്ടായ്മകളെയും ഉൾക്കൊണ്ട് പ്രവാസി ക്ഷേമം ലക്ഷ്യം വെച്ച് പുതുതായി രൂപീകരിച്ച എക്സ്പ്ലോർ (XPLR) എന്ന വേദിയുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ഇന്ത്യൻ സമയം വൈകുനേരം 4:30 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി സംസാരിക്കും
യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ബഹറൈൻ , ഒമാൻ, കാനഡ, അമേരിക്ക, ആസ്‌ത്രേലിയ, ജപ്പാൻ, ജർമനി, മലേഷ്യ എന്നീ രാജ്യങ്ങളിലുള്ള, ആയിരത്തിലേറെ വരുന്ന ചേന്ദമംഗല്ലൂർ സ്വദേശികളാണ് ഇപ്പോൾ എക്സ്പ്ലോർ സമിതിയുടെ കുടക്കീഴിൽ വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക റൂട്സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി, തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്, മുക്കം നഗരസഭാ ചെയർമാൻ ടി.പി. ബാബു, ചേന്ദമംഗല്ലൂരിലെ ആദ്യകാല പ്രവാസികളായ സി.ടി. അബ്ദുറഹീം, ഒ അബ്ദുറഹ്മാൻ തുടങ്ങിയവർ ആശംസകൾ നേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."