HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കവുമായി ബിജെപി: ദേവേന്ദ്ര ഫഡ്നാവിസ് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുന്നു
backup
June 28 2022 | 17:06 PM
മുംബൈ: മഹാരാഷ്ട്രയില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി ബി.ജെ.പി. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് ഫഡ്നാവിസ് ഗവര്‍ണറെ കാണാനെത്തിയത്.
ഇന്ന് രാവിലെ ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തിയ ശേഷമാണ് ഫഡ്നാവിസ് മുംബൈയിലെത്തി ഗവര്‍ണരെ കാണുന്നത്. രാവിലെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അവിടെ നിന്നും ആഭ്യന്തരമന്ത്രി അമിത് ഷായേയും ഫഡ്നാവിസ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."