വഖ്ഫ്, ബഫർ സോൺ: ലീഗ് സെക്രട്ടേറിയറ്റ് ധർണ നടത്തി
തിരുവനന്തപുരം
വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കുക, ബഫർ സോൺ ആശങ്ക പരിഹരിക്കുക, ഭരണകൂട മാഫിയ കൂട്ടുകെട്ട്, സി.പി.എം- പൊലിസ് ഗുണ്ടായിസം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ലിംലീഗ് സെക്രട്ടേറിയറ്റ് ധർണ നടത്തി. മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി അധ്യക്ഷനായി. അഡ്വ.പി.എം.എ സലാം സ്വാഗതം പറഞ്ഞു. സംസ്ഥാന ഉന്നതാധികാര സമിതി അംഗവും നിയമസഭാ പാർട്ടി സെക്രട്ടറിയുമായ കെ.പി.എ മജീദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, അബ്ദുറഹിമാൻ രണ്ടത്താണി, അബ്ദുറഹിമാൻ കല്ലായി, സി.എച്ച് റഷീദ്, കെ.എസ് ഹംസ, ബീമാപള്ളി റഷീദ്, ടി.എം സലീം, അഡ്വ. എം. റഹ്മത്തുല്ല, അഡ്വ. മുഹമ്മദ്ഷാ, ഹനീഫ മൂന്നിയൂർ, സുഹ്‌റ മമ്പാട് പ്രസംഗിച്ചു.
എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, പി.കെ ബഷീർ, പി. ഉബൈദുല്ല, മഞ്ഞളാംകുഴി അലി, പി.അബ്ദുൽ ഹമീദ്, ടി.വി ഇബ്രാഹിം, അഡ്വ. യു.എ ലത്തീഫ്, നജീബ് കാന്തപുരം, എ.കെ.എം അഷ്‌റഫ്, പ്രവർത്തകസമിതി അംഗങ്ങളായ എം.സി ഖമറുദ്ദീൻ, പാറക്കൽ അബ്ദുല്ല, അഡ്വ. കരീം ചേലേരി, കെ.കെ അഹമ്മദ് ഹാജി, കെ.എ ഖാദർ മാസ്റ്റർ, സയ്യിദ് അഹ്മദ് ബാഫഖി തങ്ങൾ, സി.എ മുഹമ്മദ് റഷീദ്, പി.എം അമീർ, കെ.എം അബ്ദുൽ മജീദ്, അഡ്വ.വി.ഇ അബ്ദുൽ ഗഫൂർ, ഹംസ പറക്കാട്ട്, എ.എം നസീർ, അഡ്വ. എച്ച്. ബഷീർകുട്ടി, അസീസ് ബഡായിൽ, റഫീഖ് മണിമല, ടി.എം ഹമീദ്, എം. അൻസാറുദ്ദീൻ, അഡ്വ. സുൽഫിക്കർ സലാം, നൗഷാദ് യൂനുസ്, പ്രൊഫ. തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലീം, ചാന്നാങ്കര എം.പി കുഞ്ഞ്, അഹമ്മദ്കുട്ടി ഉണ്ണിക്കുളം എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."