'ബഹിരാകാശത്തു നിന്ന് തേന്‍കുപ്പി തുറക്കുമ്പോള്‍…' വീഡിയോ പങ്കുവെച്ച് സുല്‍ത്താന്‍ അല്‍ നെയാദി
'ബഹിരാകാശത്തു നിന്ന് തേന്‍കുപ്പി തുറക്കുമ്പോള്‍…' വീഡിയോ പങ്കുവെച്ച് സുല്‍ത്താന്‍ അല്‍ നെയാദി
കൗതുകകരമായ ഒരു ബഹിരാകാശ കാഴ്ച കൂടി പങ്കുവെച്ച് യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശ നിലയത്തില്‍ നിന്ന് ഒരു തേന്‍കുപ്പിയുടെ അടപ്പ് തുറക്കുന്നതിന്റെ വിഡിയോയാണ് ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ അറബ് ബഹിരാകാശ സഞ്ചാരി കൂടിയായ സുല്‍ത്താന്‍ അല്‍ നെയാദി പങ്കുവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന അല്‍ നെയാദി, നാസയുടെ ബഹിരാകാശ സഞ്ചാരിയായ സ്റ്റീവ് ബോവനുമൊന്നിച്ച് ഏപ്രില്‍ 29ന് രാത്രിയാണ് ഏഴ് മണിക്കൂര്‍ നീണ്ട ബഹിരാകാശ നടത്തത്തിനിറങ്ങിയത്.
കുപ്പി അമര്‍ത്തുമ്പോള്‍ തേന്‍ പുറത്തേക്ക് വരുന്നുണ്ടെങ്കിലും, ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ അത് താഴേക്ക് വീഴാതെ ഒഴുകിനടക്കുന്നതാണ് അദ്ദേഹം ട്വീറ്റ് ചെയ്ത വീഡിയോ. തേന്‍ കുപ്പിയില്‍ വായുവില്‍ ഒഴുകുന്നുണ്ട്. കുപ്പിയില്‍ നിന്നുള്ള പിടിത്തം വിട്ടതും പുറത്തുപോയ തേന്‍ അതേപോലെ കുപ്പിക്കകത്തേക്ക് കയറുന്ന കൗതുകവും അല്‍ നെയാദി പങ്കുവെച്ച വിഡിയോയില്‍ കാട്ടിത്തരുന്നു.
النحل له دور أساسي بالحفاظ على النظام البيئي على الأرض ورعايته تقدم لنا فوائد كثيرة..
— Sultan AlNeyadi (@Astro_Alneyadi) May 20, 2023
وفي الفضاء تناول العسل يساعد بالحفاظ على صحة رواد الفضاء بفضل قيمته الغذائية العالية..
طعمه يحلّي المهمة? وخصوصًا إذا كان العسل محلي من منطقة الخوانيج #اليوم_العالمي_للنحل ? pic.twitter.com/q7yrLZetti
'ഭൂമിയിലെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും തേനീച്ചകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തേനിന് ഒരുപാട് ഗുണങ്ങളുണ്ട്. ഉയര്‍ന്ന പോഷകമൂല്യം കാരണം ബഹിരാകാശത്ത് തേന്‍ കഴിക്കുന്നത് ബഹിരാകാശയാത്രികരുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഖവാനീജ് പ്രദേശത്തു നിന്നുള്ള തേനാണെങ്കില്‍ പ്രത്യേകിച്ചും' സുല്‍ത്താന്‍ അല്‍ നെയാദി വിഡിയോക്കൊപ്പം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."