HOME
DETAILS
MAL
കാര്‍ഷിക സര്‍വകലാശാലാ പാഠ്യപദ്ധതി പരിഷ്‌കരിക്കും
backup
August 22 2016 | 22:08 PM
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലാ കോഴ്‌സുകളുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ വെള്ളാനിക്കരയില്‍ ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ നിയോഗിച്ച ഡീന്‍സ് കമ്മിറ്റി രൂപകല്‍പന ചെയ്ത ദേശീയ മാതൃകയിലായിരിക്കും പുതിയ പാഠ്യപദ്ധതി.
ഈ അക്കദമിക് വര്‍ഷത്തെ അഡ്മിഷന്‍ മുതല്‍ പുതിയ പാഠ്യക്രമം നിലവില്‍ വരും. വൈസ് ചാന്‍സലര്‍ ഡോ.പി രാജേന്ദ്രന്‍ അധ്യക്ഷനായി.
രജിസ്ട്രാര്‍ ഡോ.കെ അരവിന്ദാക്ഷന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ.ടി.ഇ ജോര്‍ജ്, എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ ഡോ.ആര്‍ കൃഷ്ണകുമാര്‍, ഫാക്കല്‍റ്റി ഡീന്‍മാര്‍, ഗവേഷണ- വിജ്ഞാന വ്യാപന- വിദ്യാര്‍ഥി ക്ഷേമ ഡയറക്ടര്‍മാര്‍, സ്ഥാപന മേധാവികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."