പിണറായിയെ വെടിവച്ച് കൊല്ലാനുള്ള ദേഷ്യമുണ്ട്; കുടുംബം തകര്‍ക്കുന്ന പണിയാണിത്; അറസ്റ്റില്‍ പ്രതികരണവുമായി പി.സി ജോര്‍ജിന്റെ ഭാര്യ
തിരുവനന്തപുരം: പി.സി ജോര്‍ജിനെ മനപൂര്‍വം കേസില്‍ കുടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി.സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്. ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ അങ്ങനെയൊന്നും ഒതുക്കാന്‍ പറ്റില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്ന്ത് ശരിയാണോയെന്നും അവര്‍ ചോദിച്ചു.
ഇതുപോലെ കുടുംബം തകര്ത്താന് നടക്കുന്ന ഒരാളെ വെടിവച്ചു കൊല്ലണമെന്നാണ് തോന്നുന്നത്. ഈ കേസിന്റെ പിന്നിലുള്ളവര്‍ക്ക് ശാപം കിട്ടുമെന്നും ഉഷ ജോര്‍ജ് പറഞ്ഞു.
ലോകത്ത് ഒരു മനുഷ്യനും പി സി ജോര്‍ജിന്റെ പേരില്‍ സ്ത്രീപീഡനം എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ലെന്നും തെറ്റ് ചെയ്യാത്ത മനുഷ്യനെയാണ് അറസ്റ്റ് ചെയ്തതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
സോളാര്‍ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ ബലപ്രയോ?ഗം, ലൈം?ഗിക താല്‍പ്പര്യത്തോടെ കടന്നുപിടിക്കല്‍ (ഐപിസി 354, 354 എ) വകുപ്പുകളാണ് പി സി ജോര്‍ജിനെതിരെ ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."