രാഹുല്‍ഗാന്ധിയുടെ ഓഫിസ് തകര്‍ത്ത സംഭവം; എസ്.എഫ്.ഐ വയനാട് ജില്ലാകമ്മിറ്റി പിരിച്ചുവിട്ടു
തിരുവനന്തപുരം: കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ലാകമ്മിറ്റി പിരിച്ചുവിട്ടു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് അസാധാരണമായ നടപടി. ഏഴംഗങ്ങളടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റിക്കാണ് താത്ക്കാലിക ചുമതല.
ജില്ലാകമ്മിറ്റി പിരിച്ചുവിട്ട വിവരം എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
എസ്.എഫ്.ഐ ജില്ലാകമ്മിറ്റിക്ക് പറ്റിയത് ഗുരുതര വീഴ്ചയാണെന്നും സംസ്ഥാന കമ്മിറ്റിവിലയിരുത്തി.
അതേ സമയം ജില്ലാ കമ്മിറ്റി മുഴുവന്‍ പിരിച്ചുവിടുന്ന സംഭവം അസാധാരണമാണ്. വിഭാഗീയ നടപടികളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള നടപടികളൊക്കെ ഉണ്ടായിട്ടുള്ളത്.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു രിഹുല് ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായത്. കല്‍പ്പറ്റ കൈനാട്ടിയിലെ എംപി ഓഫീലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലെ ഫര്‍ണ്ണിച്ചറുകള്‍ അടക്കം തല്ലിത്തകര്‍ത്തു. സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നും അതില്‍ കാര്യമില്ലെന്നും കാര്യക്ഷമമായി ഇടപെടണം എന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. സംഭവത്തെ സി.പി.എമ്മും എസ്.എഫ്.ഐയും തള്ളിക്കളഞ്ഞിരുന്നു. 30 ലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണിപ്പോഴത്തെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."