ഹിജാബ് നിരോധനം പിന്‍വലിക്കുന്ന കാര്യം പരിശോധിക്കും: കര്‍ണാടക സര്‍ക്കാര്‍
ഹിജാബ് നിരോധനം പിന്‍വലിക്കുന്ന കാര്യം പരിശോധിക്കും: കര്‍ണാടക സര്‍ക്കാര്‍
കര്‍ണാടക: ഹിജാബ് നിരോധനം പിന്‍വലിക്കുന്നത് പരിഗണനയിലുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. ആംനസ്റ്റി ഇന്ത്യയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഹിജാബ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി ഡോ. ജി പരമേശ്വരന്‍ മറുപടി നല്‍കി. ഭാവിയില്‍ സര്‍ക്കാര്‍ അത് പരിശോധിക്കും'. നിലവില്‍ പ്രാബല്യത്തിലുള്ള ഹിജാബ് നിരോധനം പിന്‍വലിക്കുന്നതിനെക്കുറിച്ച്, കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര പറഞ്ഞു.
'ഞങ്ങള്‍ക്ക് ഏറ്റവും മികച്ചത് എന്തുചെയ്യാനാകുമെന്ന് ഭാവിയില്‍ നിങ്ങള്‍ കാണും. ഇപ്പോള്‍, കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കിയ അഞ്ച് ഉറപ്പുകള്‍ നിറവേറ്റേണ്ടതുണ്ട്,' പരമേശ്വരയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത് നയപരമായ പ്രശ്‌നമാണെന്നും, ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമപരമായ വഴികള്‍ ആരായുമെന്നും സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോം നിര്‍ബന്ധമാണെന്നും ഹിജാബ് ധരിക്കുന്നതില്‍ വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് കര്‍ണാടക ഹൈക്കോടതിയും തീരുമാനം ശരിവച്ചു.
We will see in future what best we can do. Right now, we have to fulfil the five guarantees we made to the people of Karnataka: State minister Dr G Parameshwara on Amnesty India demanding hijab ban in Karnataka be rolled back pic.twitter.com/6jt63uXaf3
— ANI (@ANI) May 24, 2023
പിന്നീട്, മുസ്ലീം വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ ഉത്തരവിനെ എതിര്‍ക്കുകയും അന്തിമ വിധി വരുന്നതുവരെ ക്ലാസുകളില്‍ കയറാന്‍ വിസമ്മതിക്കുകയും ചെയ്തു. വിഷയം നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഹിജാബ് നിരോധനം പിന്‍വലിക്കുന്ന കാര്യം പരിശോധിക്കും: കര്‍ണാടക സര്‍ക്കാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."