പുലിമുട്ടിലിടിച്ച് ഫൈബര്‍വള്ളം തകര്‍ന്നു
കണ്ണൂര്‍: ആയിക്കര മാപ്പിളബേയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ഫൈബര്‍വള്ളം തിരയില്‍പ്പെട്ട് പുലിമുട്ടിലിടിച്ചു തകര്‍ന്നു. തോണിയിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളടക്കമുള്ള ഏഴുപേരെ കോസ്റ്റല്‍ പൊലിസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗവും മത്സ്യതൊഴിലാളികളും ചേര്‍ന്നു രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 9.15ഓടെയായിരുന്നു സംഭവം.
വള്ളം പഴയങ്ങാടി മാട്ടൂല്‍ ജസീന്ത ഭാഗത്തെ പുലിമുട്ടിലേക്ക് തിരയില്‍പ്പെട്ട് ഇടിച്ചുതകരുകയായിരുന്നു. മൈതാനപള്ളിയിലെ ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള ഭാഗ്യമാല എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ശ്രീജേഷിനു (34), പുറമെ തൊഴിലാളികളായ മൈതാനപ്പള്ളി സ്വദേശി റിജേഷ് (30), ആദികടലായി സ്വദേശി ഷാഫി (64), തയ്യില്‍ സ്വദേശി മനോജ് (43), ഒഡീഷ സ്വദേശി മനാസ് ബെഹ്റ (24), ഉത്തര്‍പ്രദേശ് സ്വദേശി ഉമേഷ് (24), ബിഹാര്‍ സ്വദേശി ആഷ് മുഹമ്മദ് (55) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്.ഐ വി.ഡി ബാബു, സി. പി.ഒമാരായ കുഞ്ചന്‍, ഷൈജു, റസ്ക്യൂ ഗാര്‍ഡുമാരായ സെല്‍വമണി, സ്രാങ്കുമാരായ അജിത്ത്, സുരേഷ്, ഡ്രൈവര്‍ ബിജോയ്, കോസ്റ്റല്‍ പൊലിസ് എസ്.ഐമാരായ ലക്ഷ്മണന്, പ്രകാശന്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സുരേഷ്, മധു, ബോട്ട് ജീവനക്കാരായ സനല്‍, മക്ഡൊവല്‍, അംജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."