HOME
DETAILS

വൃക്കരോഗം നിയന്ത്രിക്കാന്‍ മൊബൈല്‍ യൂനിറ്റ് ഗ്രാമങ്ങളിലേക്ക്

  
backup
August 23, 2016 | 1:32 AM

%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


കണ്ണൂര്‍:  വൃക്കരോഗ നിയന്ത്രണം ലക്ഷ്യമിട്ടുകൊണ്ട് മൊബൈല്‍ ഡയാലിസിസ് യൂനിറ്റുമായി കണ്ണൂര്‍ വൃക്കരോഗ നിര്‍ണയ സമിതി. ഗ്രാമതലത്തില്‍ നേരിട്ടെത്തി ക്യാംപുകള്‍ നടത്തിയാണ് രോഗനിര്‍ണയം നടത്തുക. രക്തപരിശോധനയും മൂത്രപരിശോധനയും നടത്തി വൃക്കരോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ കണ്ടെത്തി ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കും. ഒരു ഡോക്ടറും മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരും യൂനിറ്റിലുണ്ടാകും. വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും 11,000 രൂപ ഫീസ് അടച്ച് ക്യാംപുകള്‍ സംഘടിപ്പിക്കാം.
പദ്ധതിയുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം മൂന്നിന് ചേംബര്‍ഹാളില്‍ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ദിനേന്ദ്രകശ്യപ് നിര്‍വഹിക്കും. മൊബൈല്‍ ലബോറട്ടറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിക്കും. മൊബൈല്‍ യൂനിറ്റിലെ സാങ്കേതിക വിദഗ്ധര്‍ക്കുള്ള പരിശീലനത്തിനു ശേഷം സെപ്തംബര്‍ 10നു ശേഷമായിരിക്കും ക്യാംപുകള്‍ നടക്കുക. ഫോണ്‍ 9447096281, 2705309, 2703309. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സി കൃഷ്ണനാഥ പൈ, കണ്‍വീനര്‍ ടി.കെ രമേഷ്‌കുമാര്‍, സിജു വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ സുശീല്‍ ആറോണ്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ

Kerala
  •  a month ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

Kerala
  •  a month ago
No Image

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

Kerala
  •  a month ago
No Image

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

National
  •  a month ago
No Image

മലപ്പുറം ജില്ലാ വിഭജനം യഥാര്‍ത്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  a month ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ശസ്ത്രക്രിയക്കായി സോണിയ ഗാന്ധി ആശുപത്രിയിൽ; ഈ വർഷം ചികിത്സ തേടുന്നത് മൂന്നാം തവണ

National
  •  a month ago
No Image

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരും; ജാഗ്രതാ നിര്‍ദേശം

Kerala
  •  a month ago
No Image

ഇന്ധനവിലയിലെ വന്‍ വര്‍ധന; അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ, പ്രവാസികള്‍ ആശങ്കയില്‍

National
  •  a month ago
No Image

മുസ്‌ലിം ലീ​ഗ് അടിയന്തര നേതൃയോ​ഗം ഇന്ന്; ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും

latest
  •  a month ago