രാമന് ചിറ തോട്ടില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചു
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ആണ്ണൂര്‍ രാമന്‍ചിറ തോട്ടില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥി മരണപെട്ടു. പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം.എച്ച് എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പള്ളിക്കല്‍ ബസാര്‍ ആണ്ണൂര്‍ ചിറ്റം പള്ളിയാളിയില്‍ മുഹമ്മദ് മിഗ്ദാദ്(13) ആണ് ഒഴുക്കില്‍ പെട്ട് മരണപെട്ടത്.
ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് കുട്ടിയെ കാണാതായത്. കുറച്ചു മുന്‍പ് കുട്ടി വെള്ളത്തില്‍ കുളിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. കുട്ടിയുടെ വസ്ത്രവും ചെരിപ്പും രാമന് ചിറ തോടിന്റെ കരയില്‍ നിന്നും ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. പിന്നാലെ മീഞ്ചന്തയില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്സും, മുങ്ങല്‍ വിദഗ്ധരും രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തി. രാത്രി 11:30ന് ഒരു കിലോമീറ്റര്‍ താഴെ പേങ്ങാട്ട് ഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.
അബ്ദുല്‍ ബാരി സുഹറ ദമ്പതികളുടെ മകനാണ് മുഹമ്മദ് മിഗ്ദാദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."