അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്‌നാട് വനംവകുപ്പ്; കുങ്കിയാനകളെ എത്തിക്കും
അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്‌നാട് വനംവകുപ്പ്; കുങ്കിയാനകളെ എത്തിക്കും
കമ്പം: തമിഴ്‌നാട് ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്‍ കമ്പം ടൗണിലിറങ്ങിയ സാഹചര്യത്തില്‍ ആനയെ മയക്കുവെടി വെക്കാന്‍ തമിഴ്‌നാട് വനംവകുപ്പ്. തല്‍ക്കാലം മയക്കുവെടി വെച്ച് ഉള്‍വനത്തിലേക്ക് നീക്കാനാണ് പദ്ധതിയിടുന്നത്. ആനയെ തളയ്ക്കാന്‍ തമിഴ്‌നാടിന്റെ പല ഭാഗങ്ങളില്‍ നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികളാരംഭിച്ചു.
കമ്പത്തെയും പരിസരപ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കി.
അരിക്കൊമ്പന്‍ ജനവാസ മേഖലയിലെത്തിയതോടെ ആളുകള്‍ പരിഭ്രാന്തരായി. കമ്പം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ അരിക്കൊമ്പന്‍ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരുക്കേറ്റു.
tamil-nadu-forest-department-to-tranquilize-arikomban
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."