കോട്ടയത്ത് ഡി.വൈ.എസ്.പിയടക്കം നാല് പൊലിസുകാര്‍ക്ക് ഗുണ്ടാ ബന്ധം; ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: കോട്ടയത്ത് നാല് പൊലിസുകാര്‍ക്കെതിരേ ഗുരുതര ആരോപണം. ഡി.വൈ.എസ്.പിയടക്കം നാല് പൊലിസുകാര്ക്കെതിരേയാണ് ആരോപണം. ഇവര്‍ക്ക് ഗുണ്ടാ ബന്ധം ഉണ്ടെന്ന് ഐ.ജി. റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിക്ക് പൊലിസ് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അരുണ്‍ ഗോപനുമായി ഡി.വൈ.എസ്.പി അടക്കമുളള ഉന്നത പൊലിസുകാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഗുണ്ടാ നേതാവില്‍ നിന്നും മാസപ്പടി പണം വാങ്ങിയെന്നുമാണ് കണ്ടെത്തല്‍.
ഹണി ട്രാപ്പ് കേസില്‍ പിടികൂടിയപ്പോഴാണ് അരുണ്‍ ഗോപന്റെ പൊലിസുമായുളള സൗഹൃദം പുറത്തായത്. ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഡി.വൈ.എസ്.പി സ്റ്റേഷനില്‍ കയറി പ്രതിയെ ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഒരു ഡി.വൈ.എസ്.പി ഒരു സി.ഐ രണ്ട് പൊലിസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്.
ഗുണ്ടയില്‍ നിന്നും മാസപ്പടി വാങ്ങിയ ഉദ്യോഗസ്ഥര്‍ പൊലിസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും ചീട്ടുകളിക്ക് പിടിച്ച ഗുണ്ടക്ക് ജാമ്യം നല്കാന് ഒത്താശ ചെയ്തുവെന്നും കണ്ടെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."