ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഹീറോയുടെ സ്‌കൂട്ടര്‍; കുറഞ്ഞ വിലയും,45 കിലോമീറ്റര്‍ മൈലേജും
hero xoom 110 electric scooter details
ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഹീറോയുടെ സ്‌കൂട്ടര്‍; കുറഞ്ഞ വിലയും,45 കിലോമീറ്റര്‍ മൈലേജും
ഇന്ത്യന്‍ ഇരുചക്ര വാഹന പ്രേമികളുടെ ഏറ്റവും വിശ്വാസ്യയോഗ്യമായ വാഹന ബ്രാന്‍ഡുകളില്‍ ഒന്നാണ് ഹീറോ. വര്‍ഷങ്ങളായി ഇന്ത്യന്‍ നിരത്തുകളില്‍ വാഴുന്ന ഹീറോ സ്‌കൂട്ടറുകള്‍, മാറുന്ന ഇന്ത്യന്‍ മാര്‍ക്കറ്റിനനുസരിച്ച് മുഖം മാറ്റാനുളള തയ്യാറെടുപ്പിലാണ്.ഇലക്ട്രോണിക്ക് സ്‌കൂട്ടറുകള്‍ വലിയ വെല്ലുവിളിയുയര്‍ത്തുന്ന ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലേ നിറസാന്നിധ്യമായി മാറുകയാണ് ഹീറോയുടെ സൂം.കുറഞ്ഞ വിലയില്‍ മികച്ച മൈലേജ് വാഗ്ധാനം ചെയ്യുന്ന ഈ സ്‌കൂട്ടറിന് 110.9 സി.സിയുടെ പവര്‍ഫുളായ എഞ്ചിനാണ് കരുത്ത് പകരുന്നത്. കൂടാതെ ഈ എഞ്ചിന്‍ 8.161 പി.എസ് കരുത്തും 8.70 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത ഈ സ്‌കൂട്ടറിന് മുന്‍വശത്ത് ഡിസ്‌ക്ക് ബ്രേക്കും പിന്‍ വശത്ത് ഡ്രെം ബ്രേക്കുമാണുളളത്.
യാത്ര ചെയ്യുന്നവര്‍ക്ക് സുഖകരമായ യാത്ര ഉറപ്പ് വരുത്തുന്നതിനായി മികച്ച ഫീച്ചറുകളും ഒരുക്കിയിരിക്കുന്ന ഹീറോ സൂമില്‍ ഹീറോ ഇന്റലിജന്റ് കോര്‍ണിംഗ് ലൈറ്റ് ഫീച്ചര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാത്രികാലങ്ങളില്‍ വലിയ വളവുകളില്‍ പോലും മികച്ച പ്രകാശവും വ്യക്തമായ കാഴ്ചയുമാണ് കോര്‍ണിംഗ് ലൈറ്റുകള്‍ പ്രധാനം ചെയ്യുന്നത്. അതിനൊപ്പം തന്നെ ബ്ലൂടൂത്ത് കണക്ടിവിറ്റി,സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ടുളള പുതിയ സ്പീഡോ മീറ്റര്‍ എന്നിവയും ഈ സ്‌കൂട്ടറിലുണ്ട്. പൂര്‍ണമായ ഡിജിറ്റല്‍ കണ്‍സോള്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, തത്സമയ മൈലേജ് ഇന്‍ഡിക്കേറ്റര്‍ ഫോണ്‍-ബാറ്ററി സ്റ്റാറ്റസ്, കോള്‍-എസ്.എം.എസ് അലേര്‍ട്ടുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ അടങ്ങിയ ഹീറോ സൂം 45 കിലോമീറ്ററിന്റെ മികച്ച മൈലേജും പ്രധാനം ചെയ്യുന്നു.
ട്യൂബ്‌ലെസ് ടയറുകളോടെ സ്‌പോര്‍ട്ടി ലുക്കില്‍ പുറത്തിറങ്ങുന്ന ഈ സ്‌കൂട്ടര്‍ അഞ്ച് നിറങ്ങളില്‍ ലഭ്യമാണ്.ഷീറ്റ് ഡ്രം വേരിയന്റ് പോള്‍ സ്റ്റാര്‍ ബ്ലൂ നിറത്തിലും, കാസ്റ്റ് ഡ്രം വേരിയന്റ് പോള്‍സ്റ്റാര്‍ ബ്ലൂ, ബ്ലാക്ക് , പേള്‍ സില്‍വര്‍ വൈറ്റ് എന്നീ നിറങ്ങളിലുമാണ് ലഭ്യമാകുക. കൂടാതെ കാസ്റ്റ് ഡിസ്‌ക് വേരിയന്റ് പോള്‍സ്റ്റാര്‍ ബ്ലൂ, ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ്, മാറ്റ് അബ്രാക്‌സ് ഓറഞ്ച് എന്നീ നാല് നിറങ്ങളിലും വിപണിയില്‍ ലഭ്യമാകും.സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയില്‍ പുറത്തിറങ്ങുന്ന ഈ സ്‌കൂട്ടറിന്റെ ഷീറ്റ് ഡ്രം, കാസ്റ്റ് ഡ്രം, കാസ്റ്റ് ഡിസ്‌ക് എന്നീ വേരിയന്റുകള്‍ക്ക്, യഥാക്രമം 75,699, 78,899, 83,799 എന്നിങ്ങനെയാണ് വിപണിയിലെ വില.
Content Highlights:hero xoom 110 electric scooter details
ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഹീറോയുടെ സ്‌കൂട്ടര്‍; കുറഞ്ഞ വിലയും,45 കിലോമീറ്റര്‍ മൈലേജും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."