ബേപ്പൂര്‍ പുലിമുട്ടിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി
ഫറോക്ക്: ബേപ്പൂര്‍ പുലിമൂട്ട് വിനോദ സഞ്ചാര കേന്ദ്രത്തിലെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. കെട്ടിടങ്ങളുടെ തകര്‍ന്ന മേല്‍ക്കൂരകള്‍ പുനര്‍ നിര്‍മ്മിക്കുന്ന ജോലിയാണ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചത്. 47ലക്ഷം രൂപ ചെലവിട്ടു നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പാണ് മേല്‍നോട്ടം വഹിക്കുന്നത്. നേരത്തേ കോടികള്‍ ചെലവിട്ടു നിര്‍മ്മിച്ച കെട്ടിടങ്ങളും അലങ്കാര വിളക്കുകളും, ഇരിപ്പിടങ്ങളും തുടങ്ങി സകലതും നശിച്ചിരുന്നു.
ഇക്കഴിഞ്ഞ 19ന് ചേര്‍ന്ന പോര്‍ട്ട് ഓഫിസറുടെ ചേമ്പറില്‍ ചേര്‍ന്ന ബേപ്പൂര്‍ ടൂറിസം ഡസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് നവീകരണ പ്രവര്‍ത്തികള്‍ എളുപ്പത്തില്‍ നടത്താന്‍ തീരുമാനിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കു പുറമേ വൈദ്യുതീകരണവും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."