പാകിസ്താന് മുകളിലൂടെയുള്ള യാത്ര ഒഴിവാക്കാന്‍ അനുമതി തേടി ഇന്ത്യന്‍ വിമാനകമ്പനികള്‍
ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാന്‍ അനുമതി തേടി ഇന്ത്യയിലെ വിമാനകമ്പനികള്‍. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് അപേക്ഷയുമായി പ്രതിരോധ മന്ത്രാലയത്തേയും വ്യോമയാന മന്ത്രാലയത്തേയും സമീപിച്ചിട്ടുള്ളത്.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് കൂടുതലായും പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കുന്നത്. ഇതിന് പകരം വ്യോമ സേനയ്ക്കും നാവിക സേനയ്ക്കും അനുവദിച്ചിട്ടുള്ള പാതയിലൂടെ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ കൂടുതല്‍ സാമ്പത്തിത ബാധ്യത വരുന്നതായും കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു.
അടുത്തിടെ പാകിസ്താനില്‍ നിന്നുള്ള ചില വിമാനങ്ങളോട് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും തിരികെ പോകാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനങ്ങളെ പാക് അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് അവരും വിലക്കിയേക്കാം എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."