വെള്ളം ആവശ്യപ്പെട്ടിരുന്നില്ലെന്ന് അത്ലറ്റിക് ഫെഡറേഷന്; നുണ പറയേണ്ട ആവശ്യം തനിക്കില്ലെന്ന് ജെയ്ഷ
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സ് മാരത്തണ്‍ മത്സരത്തിനിടെ വെള്ളമോ എനര്‍ജി ഡ്രിങ്കുകളോ നല്കിയിരുന്നുല്ലെന്ന മലയാളി അത്ലറ്റ് ഒ.പി ജെയ്ഷയുടെ ആരോപണത്തിന് മറുപടിയുമായി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ. മത്സരത്തിനിടെ ജെയ്ഷ കുടിവെള്ളം ആവശ്യമുണ്ടെന്ന കാര്യം ജെയ്ഷ അറിയിച്ചിരുന്നുല്ലെന്നാണ് ഫെഡറേഷന്റെ വാദം. മത്സരത്തിന് തലേ ദിവസം ഇന്ത്യന്‍ ഒഫീഷ്യലുകള്‍ ജെയ്ഷയേയും കോച്ചിനേയും സമീപിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ക്ക് വ്യക്തിപരമായി വേറെ പാനിയങ്ങള്‍ ആവശ്യമില്ലെന്നും വേണമെങ്കില്‍ സംഘാടകര്‍ നല്കുന്ന വെള്ളം കുടിച്ചോളാം എന്നുമാണ് ഇരുവരും പറഞ്ഞതെന്നും ഫെഡറേഷന് ആരോപിച്ചു.
അതേ സമയം ഫെഡറേഷന്റെ വിശദീകരണം ജെയ്ഷ തള്ളിക്കളഞ്ഞു. കള്ളം പറയേണ്ട ആവശ്യം തനിക്കില്ല. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ജെയ്ഷ ആവശ്യപ്പെട്ടു.
മത്സരം പൂര്‍ത്തിയാക്കിയ ഉടനെ ജെയ്ഷ തളര്‍ന്നു വീണിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം ഏഴ് ബോട്ടില്‍ ഗ്ലൂക്കോസ് ആണ് ജെയ്ഷയ്ക്ക് നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."