ഇനി വിദേശയാത്രയ്ക്ക് ചെലവേറും; പിടിക്കും നാലിരട്ടി നികുതി
ഇനി വിദേശയാത്രയ്ക്ക് ചെലവേറും
വിദേശ യാത്രയ്ക്ക് ഒരുങ്ങുകയാണോ.. എങ്കില്‍ ഇനി മുതല്‍ കുറച്ചധികം പണം കയ്യില്‍ കരുതേണ്ടിവരും. വിദേശ സഞ്ചാരത്തിനായി അയയ്ക്കുന്ന മുഴുവന്‍ പണത്തിനും ഇനി 20 % ടിസിഎസ് പിടിക്കും. ഇതുവരെ 5% നിരക്കില്‍ പിടിച്ചിരുന്ന ടിഎസ്ടി ജൂലൈ ഒന്നു മുതല്‍ 20 % ആയി കുതിച്ചുയരും. അതായത് നിലവില്‍ രണ്ടു ലക്ഷം രൂപ അയച്ചാല്‍ 10,000 രൂപ പിടിക്കുന്ന സ്ഥാനത്ത് ഇനി മുതല്‍ 40,000 രൂപ പിടിക്കും.
യാത്രയ്ക്കിടയിലുള്ള ഷോപ്പിങിലും അല്‍പം കരുതല്‍ വേണം. നിങ്ങളുടെ ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിദേശത്ത് നടത്തുന്ന ഇടപാടുകള്‍ക്കും നാലിരട്ടി തുക നികുതിയായി നല്‍കേണ്ടിവരും.
അതേസമയം നിലവില്‍ ഏഴു ലക്ഷം രൂപവരെയുള്ള കാര്‍ഡ് ഇടപാടുകളെ ടിസിഎസില്‍ നിന്ന് ഒഴിവാക്കിയത് അതുപോലെ തന്നെ തുടരും. എന്നാല്‍ ഏഴു ലക്ഷം രൂപ എന്ന പരിധി കടന്നാല്‍ നിരക്ക് 20% ആയി കുതിച്ചുയരും.
വിദേശ സന്ദര്‍ശനം ഏര്‍പ്പാടാക്കുന്ന ഏതൊരു പദ്ധതിയും ടൂര്‍ പാക്കേജാകുമെന്നതിനാല്‍ ടിസിഎസ് ബാധകമാകും. അതായത് വിദേശ യാത്ര, താമസം അതുമായി ബന്ധപ്പെട്ട മറ്റ് ചെലവുകള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നാണ് ടാക്‌സ് വിദഗ്ധര്‍ പറയുന്നത്. നിങ്ങള്‍ ട്രാവല്‍ ഏജന്‍സിക്കോ പാക്കേജ് സംഘടിപ്പിക്കുന്നവര്‍ക്കോ പണം നല്‍കിയാല്‍ അപ്പോള്‍ തന്നെ അവര്‍ അതില്‍ നിന്നും 20 ശതമാനം പിടിക്കുകയും സര്‍ക്കാരിലേക്ക് അടയ്ക്കുകയും ചെയ്യും.
ഇന്ത്യന്‍ രൂപ നല്‍കി നികുതിയില്‍ നിന്നും രക്ഷപെടാനും ആകില്ല. ഇന്ത്യയില്‍ നിന്ന് അയയ്ക്കുന്ന ഏതു കറന്‍സിയ്ക്കും ടിസിഎസ് ബാധകമാണ്. എന്നാല്‍ ഇനി പാന്‍ കാര്‍ഡ് ഇല്ലാത്ത വ്യക്തിയാണ് നിങ്ങളെങ്കില്‍ നികുതി നിരക്ക് 20ന് പകരം 40% ആയിരിക്കും.
എന്നാല്‍ പാന്‍ നമ്പര്‍ നില്‍കിയിട്ടുണ്ടെങ്കില്‍ ടിസിഎസ് ആയി പിടിക്കുന്ന മുഴുവന്‍ തുകയ്ക്കും നിങ്ങള്‍ക്ക് ടാക്‌സ് ക്രെഡിറ്റ് ലഭിക്കും. മാത്രമല്ല നിങ്ങളുടെ ഫോം 26 ല്‍ ഈ തുക കാണിക്കുകയും ചെയ്യും. ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ
മൊത്തം നികുതി ബാധ്യതയില്‍ നിന്നും ഇതു തട്ടിക്കിഴിക്കാന്‍ അവസരം കിട്ടും. അര്‍ഹതയുണ്ടെങ്കില്‍ റീ ഫണ്ടും നേടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."