ഒറ്റത്തവണ ചാര്‍ജില്‍ ലഭിക്കുക 480 കിലോമീറ്റര്‍ റേഞ്ച്; ഇന്ത്യന്‍ വിപണിയില്‍ അത്ഭുതമാകാന്‍ ഇതാ മറ്റൊരു ഇലക്ട്രിക്ക് കാര്‍
volvo ex30 suv full details and specification
ഒറ്റത്തവണ ചാര്‍ജില്‍ ലഭിക്കുക 480 കിലോമീറ്റര്‍ റേഞ്ച്; ഇന്ത്യന്‍ വിപണിയില്‍ അത്ഭുതമാകാന്‍ ഇതാ മറ്റൊരു ഇലക്ട്രിക്ക് കാര്‍
ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയെ പിടിച്ചു കുലിക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്, സമീപ കാലത്തായി കാണാന്‍ കഴിയുന്നത്. ഇരുചക്ര വാഹന വിപണിയിലും കാര്‍ വിപണിയിലും വലിയ മുന്നേറ്റമാണ് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉണ്ടാക്കുന്നത്.
ഇപ്പോള്‍ സ്വീഡിഷ് ആഡംബര വാഹന കമ്പനിയായ വോള്‍വോ മാര്‍ക്കറ്റിലേക്ക് പുതിയ വാഹനം അവതരിപ്പിക്കാനിരിക്കുകയാണ്. ex30 എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം, ചെറിയ ആഡംബര ഇ.വി എന്ന കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്.
വളരെ ചെറിയ ഇ.വിയായ ex30ന് നിരവധി സവിശേഷതകളുമുണ്ട്. വോള്‍വോയുടെ സിഗ്നേച്ചര്‍ തോറിന്റെ ഹാമര്‍ എല്‍.ഇ.ഡി ഹെഡ് ലാമ്പുകളും, ലംബമായി സ്ഥാപിച്ചിരിക്കുന്ന എല്‍.ഇ.ഡി ടെയില്‍ ലൈറ്റുകളും ഈ വാഹനത്തിന്റെ സവിശേഷതകളാണ്. പരിസ്ഥിതി സൗഹൃദമായ തരത്തില്‍ ഏറ്റവും കുറഞ്ഞ രീതിയില്‍ മാത്രം കാര്‍ബണ്‍ പുറന്തളളുന്ന ഈ കാര്‍ രണ്ട് വ്യത്യസ്ഥമായ ബാറ്ററി ഓപ്ഷനുകളിലാണ് മാര്‍ക്കറ്റിലേക്കെത്തുന്നത്.
വോള്‍വോയുടെ അടിസ്ഥാന മോഡലിന് 51 kwh ബാറ്ററി പായ്ക്കാണ് ഉണ്ടാവുക. ഉയര്‍ന്ന വേരിയന്റിന് 69 kwh ബാറ്ററി പായ്ക്കാണുളളത്. 2024ല്‍ ആയിരിക്കും ഈ കാര്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 480 കിലോമീറ്റര്‍ വരെ വാഹനത്തിന് റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Content Highlights: volvo ex30 suv full details and specification
ഒറ്റത്തവണ ചാര്‍ജില്‍ ലഭിക്കുക 480 കിലോമീറ്റര്‍ റേഞ്ച്; ഇന്ത്യന്‍ വിപണിയില്‍ അത്ഭുതമാകാന്‍ ഇതാ മറ്റൊരു ഇലക്ട്രിക്ക് കാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."