ഗ്രീന്‍ ചില്ലി റസ്റ്റോറന്റ് ഉദ്ഘാടനം സാദിഖലി തങ്ങള്‍ നിര്‍വഹിക്കും
ദോഹ: വ്യത്യസ്ത ഭക്ഷണ വിഭവങ്ങളുമായി ഗ്രീന്‍ ചില്ലി റസ്റ്റോറന്റ് നാളെ വൈകിട്ട് ഏഴ് മണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓള്‍ഡ് അല്‍ ഗനീമില് അല്‍ മഹര്‍ സ്ട്രീറ്റിലെ ഡൈനാസ്റ്റി ഹോട്ടല്‍ സമുച്ചയത്തിലാണ് ഗ്രീന്‍ ചില്ലി പ്രവര്‍ത്തിക്കുക.
കാല്‍നൂറ്റാണ്ടിലേറെ കാലമായി ഗള്‍ഫില്‍ ഇന്ത്യന്‍ റസ്റ്റോറന്റ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരാണ് ഗ്രീന്‍ ചില്ലിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. കൃത്രിമത്വമില്ലാത്ത ഭക്ഷണം താങ്ങാനാവുന്ന തുകയ്ക്ക് നല്‍കുകയെന്നതാണ് ഗ്രീന്‍ ചില്ലിയുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ സയ്യിദ് മുഹ്സിന് തങ്ങള്‍ പറഞ്ഞു.
രണ്ടു മാസത്തിനകം പാര്‍ട്ടി ഹാള്‍ സജ്ജമാകുമെന്നും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഔട്ട്ഡോര്‍ കാറ്ററിംഗ്, ഹോം ഡെലിവറി തുടങ്ങിയവയും ഗ്രീന്‍ ചില്ലിക്ക് ഉണ്ടാകും. ഫാമിലിക്ക് പ്രത്യേക സൗകര്യവും നൂറ്റന്പത് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫിനാന്‍സ് മാനേജര്‍ അബ്ബാസ് ഊളിക്കര, ഷെഫ് നൗഫല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."