HOME
DETAILS

സമ്പൂര്‍ണ്ണ ശൗചാലയ ജില്ല: നടപടികള്‍ അന്തിമഘട്ടത്തിലേക്ക്

  
backup
August 23 2016 | 18:08 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%b6%e0%b5%97%e0%b4%9a%e0%b4%be%e0%b4%b2%e0%b4%af-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2


ആലപ്പുഴ: ആലപ്പുഴ ജില്ല നവംബര്‍ ഒന്നിന് സമ്പൂര്‍ണ്ണ ശൗചാലായ ജില്ലയായി പ്രഖ്യാപിക്കാന്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ജില്ലയിലെ 12 ബ്ലോക്കുകളിലുമായി 16683 ശൗചാലയങ്ങളാണ് നിര്‍മിക്കേണ്ടത്. ഇതില്‍ 2448 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 7490 ശൗചാലയങ്ങളുടെ നിര്‍മാണം പുരോഗതിയിലാണ്. ഇനി 6745 ശൗചാലയങ്ങള്‍ കൂടി നിര്‍മിച്ചാല്‍ സമ്പൂര്‍ണ ശൗചാലയ ജില്ലയായി ആലപ്പുഴ മാറും.
 ജില്ലയില്‍ ബ്ലോക്കടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ശൗചാലയം നിര്‍മിക്കേണ്ടത് ചമ്പക്കുളത്താണ്.  1813 ശൗചാലയമാണ് ഇവിടെ ലക്ഷ്യം. ഇതില്‍ 1467 എണ്ണത്തിന് ഗണഭോക്താക്കളുമായി കരാറൊപ്പിട്ടു. ഇതില്‍ 506 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം 104 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്.
 ജില്ലയില്‍ ഇതിനകം 59 വാര്‍ഡുകള്‍ മാത്രമാണ് സമ്പൂര്‍ണ ശൗചാലയ പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളത്.  ആര്യാട്, മുതുകുളം ബ്ലോക്കുകളിലായി 18 വാര്‍ഡുകള്‍ വീതം ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍, മാവേലിക്കര, പട്ടണക്കാട് തൈക്കാട്ടുശേരി ബ്ലോക്കുകളില്‍ ഒരു വാര്‍ഡുപോലും ഈ ലക്ഷ്യത്തിലേക്ക് ആയിട്ടില്ല.
അമ്പലപ്പുഴ ബ്ലോക്കില്‍ ഇതിനകം പുന്നപ്ര സൗത്ത് പഞ്ചായത്തിലെ ഒരു വാര്‍ഡാണ് സമ്പൂര്‍ണ ശൗചാലയ പ്രദേശമായി പ്രഖ്യാപിച്ചത്.  1006 ഗാര്‍ഹിക കക്കൂസു നിര്‍മിക്കേണ്ടിടത്ത് ഇതിനകം പൂര്‍ത്തിയായത് 60 എണ്ണമാണ്. കരാറൊപ്പിട്ട 939 ല്‍ 632 എണ്ണത്തില്‍ പദ്ധതി അന്തിമഘട്ടത്തിലാണ്. ആര്യാട് ബ്ലോക്കില്‍ 762 എണ്ണത്തില്‍ 689 എണ്ണവും കരാറൊപ്പിട്ടു. 145 എണ്ണം പൂര്‍ത്തിയായി. ഭരണിക്കാവില്‍ 1354 എണ്ണത്തില്‍ 1272 എണ്ണം കരാര്‍ ഒപ്പിട്ടു.നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ 267 എണ്ണം ഇതിനകം പൂര്‍ത്തിയായി.
മറ്റു ബ്ലോക്കുകളിലെ സ്ഥിതിവിവരം നിര്‍മിക്കാനുള്ള കക്കൂസിന്റെ എണ്ണം, കരൊറൊപ്പിട്ടത്, പൂര്‍ത്തിയാത് എന്ന ക്രമത്തില്‍ ഇനിപ്പറയുന്നു. ചെങ്ങന്നൂര്‍- 1602, 1292, 236. ഹരിപ്പാട്-2161, 1942,377. കഞ്ഞിക്കുഴി-937,822,226. മാവേലിക്കര-1383,913,99.മുതുകുളം-1493,1286,368. പട്ടണക്കാട്-1395,1309,193. തൈക്കാട്ടുശേരി-1690,1426,71. വെളിയനാട്-1160,1019,308.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago