HOME
DETAILS
MAL
അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി; കേരളത്തിന് കൈമാറണമെന്ന് ഹരജി
backup
June 05 2023 | 10:06 AM
അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി
കമ്പം: മയക്കുവെടി വെച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി. കൊച്ചി സ്വദേശി റെബേക്ക ജോസഫിന്റെ ഹരജിയിലാണ് സ്റ്റേ. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
കോടതി ചൊവ്വാഴ്ച്ച കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതുവരെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ ആനയെ പാര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഒരാഴ്ച്ചയിലേറെയായി വനത്തിനുള്ളില്‍ നിന്ന് പുറത്തേക്കിറങ്ങാതിരുന്ന അരിക്കൊമ്പന് ഇന്നലെ രാത്രി 10 മണിയോടെയാണ് വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങിയ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."