യു എ ഇയില്‍ നഴ്സിങ്ങ് ജോലിക്ക് വരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
ദുബൈ: യു.എ.ഇയിലേക്ക് നഴ്സിങ്ങ് ജോലിക്കായി വരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത.നഴ്സിങ് ലൈസന്‍സ് നേടാന്‍ കുറഞ്ഞത് രണ്ടുവര്‍ഷം പ്രവൃത്തിപരിചയം വേണമെന്ന നിബന്ധന യു.എ.ഇ ഒഴിവാക്കി. രാജ്യത്തെ മുഴുവന്‍ എമിറേറ്റിലും നഴ്സിങ് ബിരുദധാരികള്‍ക്ക് പ്രവൃത്തിപരിചയമില്ലാതെ തന്നെ ലൈസന്‍സ് നേടാനുള്ള പരീക്ഷയെഴുതാം. ലാബ് ടെക്നീഷ്യന്മാര്ക്കും ഈ ഇളവ് ലഭ്യമാണ്.രാജ്യത്തെ ആരോഗ്യരംഗത്ത് നിയമിക്കുന്നവരുടെ വിദ്യാഭ്യാസ, പ്രഫഷണല്‍ യോഗ്യത ഏകീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ആരോഗ്യമന്ത്രാലയം, അബൂദബി ആരോഗ്യവകുപ്പ്, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റി എന്നിവയുടെല്ലാം പരീക്ഷകള്‍ക്ക് പുതിയ ഇളവ് ലഭിക്കും. നഴ്സിങ് ബിരുദപഠനം പൂര്‍ത്തിയാക്കിയ രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് രണ്ടുവര്‍ഷം പ്രവര്ത്തനപരിചയമില്ലാതെ തന്നെ പരീക്ഷയെഴുതാനാവുമെന്നതാണ് പുതിയ നയം. 18 മാസത്തെ ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ അസിസ്റ്റന്റ് നഴ്സുമാര്‍ക്കും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമില്ലാതെ ലൈസന്‍സിന് അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."