HOME
DETAILS

മയക്കുമരുന്നിനെ തുരത്താൻ വേണം കൂട്ടായ പരിശ്രമം

  
backup
June 07, 2023 | 7:27 PM

article-about-drugs

 


മയക്കുമരുന്ന് മനുഷ്യവർഗത്തെ ഇല്ലായ്മ ചെയ്യുന്ന വിഷവസ്തുവാണ്. ഇതിന്റെ ഭീകരത വെളിവാക്കാൻ സുപ്രഭാതം പ്രസിദ്ധീകരിച്ച പരമ്പര സഹായകമായിട്ടുണ്ട്. മയക്കുമരുന്നിലേക്ക് തിരിയുന്ന കുട്ടികളിൽ ഭൂരിഭാഗവും സ്വന്തം വീട്ടുകാരോ ബന്ധുക്കളോ ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നത് കണ്ടു വളരുന്നവരാണ്. ലഹരി ഉപയോഗിക്കുന്നത് തെറ്റല്ലെന്ന അമിത ആത്മവിശ്വാസവും മിഥ്യാധാരണയും ഉണ്ടാകുന്നതോടെ കുട്ടികൾ അത് പരീക്ഷിക്കാൻ ശ്രമിക്കുന്നതായി കണ്ടുവരുന്നു. എൽ.കെ.ജി മുതൽ ലഹരി ഉപയോഗിച്ചാലുള്ള ദോഷഫലങ്ങൾ കുട്ടിയെ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


മയക്കുമരുന്നുകൾ പോലെത്തെ ഗന്ധത്തിലൂടെ മയക്കത്തിന്റെയോ വർധിച്ച ഉത്സാഹത്തിന്റെയോ അനുഭവങ്ങൾ നൽകുന്ന പശ, ഷൂ പോളിഷ്, നെയിൽ പോളിഷ്, പോളിഷ് റിമൂവർ, പി.വി.സി പൈപ്പ് പശ, അക്രിലിക് പെയിന്റ്, പെട്രോൾ, ഫൗണ്ടൻ പേനാ മഷി ഇതൊക്കെയും ലഹരിയായി ഉപയോഗിക്കുന്നതായി കണ്ടുവരുന്നു. പുകയില, ചുണ്ണാമ്പ്, അടയ്ക്ക, നിക്കൽ, കാഡ്മിയം തുടങ്ങിയ നിരവധി പദാർഥങ്ങളുടെ ചേരുവയായ പാൻമസാലകളും അപകടകരമായ ലഹരി വസ്തുവാണ്.
കഞ്ചാവു പുക ശ്വസിക്കുമ്പോൾ വിഷവസ്തുക്കൾ ശ്വാസനാളിയിലൂടെ രക്തത്തിലേക്ക് ദ്രുതഗതിയിൽ ആഗിരണം ചെയ്യപ്പെടുന്നു. ഞൊടിയിടയിൽ മത്തുപിടിച്ച് ഏതാനും മണിക്കൂറുകൾ ലഹരിയിലമരും. വായിലൂടെ കഴിക്കുമ്പോൾ അരമണിക്കൂറിൽ മത്തുപിടിക്കുകയും കൂടുതൽ നേരം ലഹരിയിലാവുകയും ചെയ്യുന്നു. ഇങ്ങനെ ശരീരം ആഗിരണം ചെയ്യുന്ന വിഷവസ്തുക്കളിൽ ഒരു ശതമാനം തലച്ചോറിലെത്തുന്നു. പുകയിലൂടെ എത്തുന്ന വിഷവസ്തു ശരീരം വിട്ടൊഴിയാൻ ഒരു മാസമെടുക്കും. ചെറിയ അളവിൽ വല്ലപ്പോഴുമുള്ള ഉപയോഗം പോലും നീണ്ടുനിൽക്കുന്ന ദോഷഫലമുണ്ടാക്കും. രക്ഷിതാക്കളും അധ്യാപകരും സമൂഹവും കൂട്ടായ പരിശ്രമം നടത്തിയാൽ മാത്രമേ ഈ വിപത്തിനെ തൂത്തെറിയാൻ സാധിക്കുകയുള്ളൂ.


ഡി. രാജീവ്(ഐ.ഒ.എഫ്.എസ്)
അഡി.എക്‌സൈസ് കമ്മിഷണർ
വിമുക്തി സി.ഇ.ഒ. തിരുവനന്തപുരം


കുറ്റപ്പെടുത്തലല്ല,
മോചനമാണ് വേണ്ടത്


മധ്യകേരളത്തിലെ ഒരു കോളജിൽ നടത്തിയ പഠനം തെളിയിച്ചത് വിദ്യാർഥികളിൽ 31 ശതമാനം ലഹരി ഉപയോഗിക്കുന്നുവെന്നാണ്. ഈ പശ്ചാത്തലത്തിൽ കുട്ടികളെ വിശ്വാസത്തിലെടുത്തു വേണം അവരെ ലഹരിയുടെ നീരാളിപ്പിടിത്തത്തിൽനിന്ന് മോചിപ്പിക്കാൻ. ഉപദേശവും പ്രഭാഷണവുമല്ല, കുട്ടികളെ ഉൾപ്പെടുത്തിയുള്ള ചർച്ചകളാണ് അഭികാമ്യം. ലഹരിക്ക് അടിപ്പെട്ട് ജീവിതം പ്രതിസന്ധിയിലായവരുടെ അനുഭവം അവരറിയട്ടെ. കാര്യങ്ങൾ തുറന്നുപറയാൻ ഭയപ്പെടുന്ന അവസ്ഥ വീട്ടിൽ ഉണ്ടാകരുത്. ബാഗ് പരിശോധിച്ചും മറ്റും കുട്ടികളെ സംശയനിഴലിൽ നിർത്തുന്നത് അകൽച്ചയ്ക്ക് കാരണമാകാം.
കുട്ടികളുടെ പെരുമാറ്റത്തിലോ മറ്റുള്ളവരോടുള്ള സമീപനത്തിലോ പഠനത്തിലോ അസ്വാഭാവികത കണ്ടാൽ തുറന്നുചോദിക്കണം. ഇത്തരം സന്ദർഭങ്ങളിൽ ബാഗ്, മുറി, കുളിമുറി തുടങ്ങിയവ നിരീക്ഷിച്ച് ലഹരിവസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്താനായേക്കും. പ്രായത്തിൽ മുതിർന്ന സുഹൃത്തുക്കൾ വരുന്നതും ശ്രദ്ധിക്കണം.
ക്ലാസിൽ കുട്ടി ഉറക്കംതൂങ്ങുന്നതും ശ്രദ്ധിക്കാത്തതും ഗൗരവമായി കാണണം. പതിവില്ലാത്ത രീതിയിൽ നിസാരകാര്യങ്ങൾക്ക് പൊട്ടിത്തെറിക്കുകയും കൂട്ടുകാരോട് അടികൂടുകയും കരയുകയും ചെയ്യുന്നതും ശ്രദ്ധിക്കണം. ലഹരി ഉപയോഗിക്കുന്നതായി തെളിഞ്ഞാൽ ഇവരെ കുറ്റപ്പെടുത്തുകയോ പ്രശ്‌നക്കാരായി മുദ്രകുത്തുകയോ അരുത്. അവരോട് തുറന്നു സംസാരിക്കാൻ രക്ഷിതാക്കളും അധ്യാപകരും തയാറാകണം. കുട്ടികൾ സംസാരിക്കുമ്പോൾ ഇടപെടാതെ ശ്രദ്ധയോടെ കേൾക്കാം. തന്നെ മനസ്സിലാക്കാൻ ആരെങ്കിലുമുണ്ട് എന്ന തിരിച്ചറിവുതന്നെ ലഹരിയുടെ ലോകത്തുനിന്ന് തിരിച്ചുവരാൻ പ്രേരണയാകും. പേരുകൾ വെളിപ്പെടുത്താതെ ഇത്തരം വിവരങ്ങൾ രഹസ്യമായി അധ്യാപകരെ അറിയിക്കാനുള്ള അവസരങ്ങളും വിദ്യാലയങ്ങളിൽ ഒരുക്കണം. ഇതിനുള്ള പരാതിപ്പെട്ടികൾ സ്‌കൂളിൽ സ്ഥാപിക്കുന്നതും നല്ലതാണ്.
സമപ്രായക്കാരുടെ സമ്മർദം അതിജീവിക്കാൻ ആവശ്യമായ സ്വഭാവദൃഢത പരിശീലനം കൗമാരം ആരംഭിക്കുംമുമ്പുതന്നെ കുട്ടികൾക്ക് നൽകണം. അനാരോഗ്യകാര്യം ചെയ്യാൻ സുഹൃത്തുക്കൾ നിർബന്ധിച്ചാൽ സൗഹൃദംപോകാതെ തന്നെ 'സാധ്യമല്ല' എന്ന് പറയാനുള്ള നിപുണതയാണിത്.
ലഹരിവസ്തു ഉപയോഗിച്ചെന്ന് മനസിലായാൽ എത്രയും വേഗം സൈക്യാട്രിസ്റ്റിനെ കാണിച്ചു ലഹരിവിമോചന ചികിത്സ തേടണം. ചിട്ടയായ ചികിത്സയിലൂടെ ഒട്ടേറെ കൗമാരപ്രായക്കാരെയും യുവാക്കളെയും ലഹരിയിൽനിന്ന് മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഭരണകൂടവും ആരോഗ്യപ്രവർത്തകരും നിയമസംവിധാനങ്ങളും മാത്രം ചെയ്യേണ്ട ദൗത്യമല്ല ലഹരി നിർമാർജനം. സമാന്തര സാമ്പത്തിക വ്യവസ്ഥിതിതന്നെയാണിത്. വിദ്യാലയത്തിൽ ലഹരി ഉപയോഗിക്കുന്ന കുട്ടികളുണ്ടെങ്കിലോ പരിസരത്ത് ലഹരി വിപണനം നടത്തുന്നുണ്ടെങ്കിലോ അക്കാര്യം സ്‌കൂൾ അധികൃതരെ അറിയിക്കാനുള്ള ആത്മവിശ്വാസം കുട്ടികളിൽ ഉണ്ടാക്കുക പ്രധാനമാണ്. സമൂഹത്തെ ബോധവൽക്കരിക്കുന്ന സുപ്രഭാതത്തിന്റെ പരമ്പര നിശ്ചയമായും ലഹരിനിർമാർജന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്.


ഡോ. അരുൺ ബി. നായർ
പ്രൊഫസർ, സൈക്യാട്രി,
മെഡിക്കൽ കോളജ്, തിരുവനന്തപുരം


രഹസ്യവിവരം എക്‌സൈസിന് കൈമാറണം


മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമുള്ള എക്‌സൈസ് ഓഫിസർമാരെ അറിയിക്കാവുന്നതാണ്. എല്ലാ ജില്ലകളിലും ആന്റി നർകോട്ടിക്‌സ് വിഭാഗം പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾ കൈമാറുന്നയാൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല. എല്ലാ സ്‌കൂളുകളിലും നിലവിലുള്ള ജാഗ്രതാസമിതികൾ കൂടുതൽ ഉത്തരവാദിത്വത്തോടെ മയക്കുമരുന്നിനെതിരേ സംരക്ഷണമൊരുക്കി നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണം.


എം. മഹേഷ്
സർക്കിൾ
ആന്റി നർകോട്ടിക്‌സ് സ്‌പെഷൽ
സ്‌ക്വാഡ്. ആലപ്പുഴ


കൗൺസലിങ് വേണ്ടത്
വീട്ടുകാർക്ക്


കുട്ടികളെ അകാരണമായി ഉപദ്രവിക്കുന്ന വീട്ടുകാർക്കാണ് പ്രധാനമായും കൗൺസലിങ് വേണ്ടത്. പഠന കാലത്ത് മാനസികമായി ബലഹീനരാണ് കുട്ടികൾ. ഈ സമയത്ത് അവരെ ശ്രദ്ധിക്കേണ്ടതും നേർവഴിക്ക് നടത്തേണ്ടതും വീട്ടുകാരുടെ ഉത്തരവാദിത്വമാണ്. വീട്ടുകാരുടെ മദ്യസേവയോ പുകവലിയോ കാണുമ്പോൾ അത് പരീക്ഷിക്കാൻ കുട്ടിക്ക് തോന്നും. ഇത് തെറ്റുചെയ്യാൻ പ്രേരിപ്പിക്കുക എന്നതിലുപരി തെറ്റ് ചെയ്യുന്നതിന് ആത്മവിശ്വാസം നൽകുന്നതായി മാറും.
പഠനത്തിന്റെയും വിനോദത്തിൻ്റെയും ഭൂരിഭാഗം സമയവും കുട്ടികൾ ചെലവഴിക്കുന്നത് സ്‌കൂളുകളിലാണ്. ബാല്യ-കൗമാരങ്ങളുടെ രൂപീകരണം നടക്കുന്നതും ഇവിടെയാണ്. അവരുടെ മാതൃകാപരമായ വളർച്ചയ്ക്ക് അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. ആ വളർച്ചയിലെ ഓരോ ചുവടും അധ്യാപകർ നിരീക്ഷിക്കണം. ശരി-തെറ്റുകൾ തിരിച്ചറിഞ്ഞ് അവരെ നയിക്കാൻ അധ്യാപകർക്ക് സാധിക്കും.
അഞ്ജു എസ്. റാം
വിമുക്തി ജില്ലാ കോഡിനേറ്റർ
ആലപ്പുഴ

Content Highlights: Article about Drugs


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫറോക്കിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ, പ്രതി കസ്റ്റഡിയിൽ

Kerala
  •  8 days ago
No Image

വിനോദ പരിപാടികളുടെ പേരിൽ വ്യാജ ടിക്കറ്റ് തട്ടിപ്പ്; ജാഗ്രതാനിർദ്ദേശവുമായി ദുബൈ പോലീസ്

uae
  •  8 days ago
No Image

മകളെ വിവാഹം കഴിച്ചു നൽകിയില്ല; അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്

crime
  •  8 days ago
No Image

ഡിവോഴ്സ് നോട്ടീസ് അയച്ചതിൽ വൈരാഗ്യം; ബാങ്ക് അസിസ്റ്റന്റ് മാനേജരായ യുവതിയെ ഭർത്താവ് വെടിവെച്ചു കൊന്നു

crime
  •  8 days ago
No Image

എമിറേറ്റ്സ് 'എയർ ഹോട്ടൽ' വ്യാജം; മാധ്യമങ്ങൾ കബളിപ്പിച്ചെന്ന് വീഡിയോ നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ

uae
  •  8 days ago
No Image

ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്നത് ജനാധിപത്യത്തിന് ഭീഷണി: സംഘപരിവാറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

തീപിടിച്ച ബസ്സിൽ നിന്ന് രക്ഷിച്ചത് ആറ് ജീവനുകൾ; അധ്യാപികമാർക്ക് രക്ഷകനായി സഊദി യുവാവ്

Saudi-arabia
  •  8 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് വിജിലൻസ് വലയിൽ; പിടിയിലായത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച്

crime
  •  8 days ago
No Image

പ്രവാസികളുടെ താമസ നിയമത്തിൽ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഇഖാമ ഫീസുകൾ വർദ്ധിപ്പിച്ചു

Kuwait
  •  8 days ago
No Image

ഇൻസ്റ്റഗ്രാം സൗഹൃദം വിനയായി; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ നടുറോഡിൽ ആക്രമിച്ചു, വസ്ത്രം വലിച്ചുകീറിയ യുവാവ് അറസ്റ്റിൽ

crime
  •  8 days ago