HOME
DETAILS

പ്ലസ് വണ്‍: 14 അധിക ബാച്ചുകള്‍ നല്‍കിയാലും മലബാറില്‍ 50000 വിദ്യാര്‍ഥികള്‍ പുറത്ത്

  
backup
June 08, 2023 | 6:37 AM

malabar-plus-one-seat-news123

പ്ലസ് വണ്‍: 14 അധിക ബാച്ചുകള്‍ നല്‍കിയാലും മലബാറില്‍ 50000 വിദ്യാര്‍ഥികള്‍ പുറത്ത്

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് സര്‍ക്കാര്‍ 14 അധിക ബാച്ചുകള്‍ നല്‍കിയാലും അപേക്ഷ നല്‍കിയ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രവേശനം സാധ്യമാകില്ല. ഇന്നലെ വരെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 2,29,695 പേരാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചത്. നാളെയാണ് അപേക്ഷാ തീയതി അവസാനിക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളില്‍ പഠിച്ചവരും വിദേശത്തു പഠിച്ചവരുമായി ആയിരക്കണക്കിനു പേര്‍ മലബാറില്‍നിന്നു മാത്രം കേരള സിലബസിലേക്ക് മാറ്റം ആഗ്രഹിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.

മലപ്പുറത്ത് പ്ലസ് വണ്‍ അപേക്ഷകളുടെ എണ്ണം 75,062 ആയി. പാലക്കാട് 42,920, കോഴിക്കോട് 45,338, വയനാട് 11,434, കണ്ണൂര്‍ 36,065, കാസര്‍കോട് 18,876 അപേക്ഷകളാണ് ഇന്നലെവരെ ലഭിച്ചത്. ഓരോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഒരു അധിക ബാച്ച് നല്‍കുക എന്ന കാര്‍ത്തികേയന്‍ കമ്മിഷന്റെ ശുപാര്‍ശ നടപ്പിലാക്കിയാല്‍ മാത്രമാണ് നിലവില്‍ മലബാറില്‍ സീറ്റ് ക്ഷാമം പരിഹാരമാകുക. എയ്ഡഡ് സ്‌കൂളുകളുടെ സീറ്റ് പെരുപ്പിച്ചു കാണിക്കുന്ന സര്‍ക്കാര്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവയില്‍നിന്ന് കേരള സിലബസിലേക്കുവരുന്ന കുട്ടികളെ കണ്ടില്ലെന്ന് നടിക്കുകയാണ്.

കുറവ് പരിഹരിക്കാന്‍ നല്‍കുന്നത് 1000ല്‍ താഴെ സീറ്റുകള്‍ തെക്കന്‍ ജില്ലകളില്‍ ഒഴിവുള്ളത് 20,000 സീറ്റ്
മലപ്പുറം: തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ 21, 743 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ മലബാറിലെ സീറ്റ് കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത് 14 ബാച്ചുകളില്‍ ആയിരത്തില്‍ താഴെ സീറ്റുകള്‍ മാത്രം. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഐ.ടി.ഐ, പോളി ടെക്‌നിക് എന്നിവയില്‍ പത്താം ക്ലാസ് ഉപരിപഠനത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ കണക്കു പ്രകാരം 21,743 സീറ്റുകളാണ് തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞ് കിടക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവയില്‍നിന്ന് കേരള സിലബസിലേക്ക് അപേക്ഷ നല്‍കുന്ന കുട്ടികളെ പരിഗണിച്ചാലും സീറ്റുകള്‍ പതിനായിരത്തിലേറെ ഒഴിഞ്ഞ് കിടക്കും.

സീറ്റ് വേണം
*പാലക്കാട് 9271
*മലപ്പുറം 29577
*കോഴിക്കോട് 7223
*വയനാട് 1786
*കണ്ണൂര്‍ 4714
*കാസര്‍ക്കോട് 3481

സീറ്റ് ഒഴിവ്
*തിരുവനന്തപുരം 990
*കൊല്ലം 2181
*പത്തനംതിട്ട 6277
*ആലപ്പുഴ 3630
*കോട്ടയം 5497
*ഇടുക്കി 1855
*എറണാംകുളം 895
*തൃശൂര്‍ 441



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago