HOME
DETAILS

ഊബർ ടാക്സിയിൽ മറന്ന് വെക്കുന്നത് കാർട്ടിയർ ബോക്സ് മുതൽ ഗിറ്റാർ വരെ; മറവിക്കാരുടെ നഗരമായി ദുബായ്

  
backup
June 12, 2023 | 3:00 PM

top-unusual-items-that-forgetful-dubai-passenger

ഊബർ ടാക്സിയിൽ മറന്ന് വെക്കുന്നത് കാർട്ടിയർ ബോക്സ് മുതൽ ഗിറ്റാർ വരെ

ദുബായ്: ഒരു യാത്ര പോകുമ്പോൾ വാഹനങ്ങളിൽ പലതും മറന്നുവെക്കുന്ന പതിവ് പലർക്കും ഉണ്ട്. പലപ്പോഴും ചെറിയ ചെറിയ വസ്തുക്കളാണ് നാം മറന്നു വെക്കാറുള്ളത്. ചാവി, പഴ്സ്, കുട, ഐഡി കാർഡ് അങ്ങനെ പലതും നാം മറന്നുവെക്കാറുണ്ട്. എന്നാൽ ദുബായിൽ അങ്ങനെ അല്ല. മറന്നുവെക്കാറുള്ള വസ്തുക്കളുടെ ലിസ്റ്റ് കേട്ടാൽ നമ്മൾ ഞെട്ടും. ആളുകൾ മറന്നുവെക്കുന്ന വസ്തുക്കളുടെ കൂട്ടത്തിൽ പ്രമുഖ ബ്രാൻഡ് കാർട്ടിയർ ബോക്സ് മുതൽ ഗിറ്റാർ വരെ ഉണ്ട്.

പ്രമുഖ ഓൺലൈൻ ടാക്സിയായ ഊബർ പുറത്തുവിട്ട തങ്ങളുടെ ടാക്സിയിൽ മറന്നു വെക്കുന്ന വസ്തുക്കളുടെ പട്ടികയിലാണ് 'വലിയ' വസ്തുക്കൾ ഉള്ളത്. ഊബറിന്റെ ലോസ്റ്റ് ആൻഡ് ഫൗണ്ട് സൂചിക (Lost and Found Index) പ്രകാരം ലോകത്തിലെ ഈ വർഷത്തെ 'മറവിയുടെ നഗരങ്ങളിൽ' (forgetful cities) ഒന്നാം സ്ഥാനത്താണ് ദുബായ്.

ഊബറിന്റെ ലോഡ് കൂടി കൊണ്ടുപോകുന്ന ടാക്സിയിൽ മറന്നുവെച്ച ഏറ്റവും വലിയ വസ്തുവാണ് സ്‌കൂട്ടർ ! വെറുതെയല്ല ദുബായ് മറന്നു വെക്കുന്നവരുടെ നഗരമായി മാറിയത് എന്ന് ഉറപ്പിക്കാം. ഗിറ്റാറിനും സ്‌കൂട്ടറിനും പുറമെ, ഏറ്റവും പ്രധാനപ്പെട്ട 'മറന്നുപോയ' വസ്തുവാണ് സൂപ്പർ മാരിയോ കവറിൽ പൊതിഞ്ഞുവെച്ച നിന്റെൻഡോ ഗെയിം സ്വിച്ച്. ഒരു മില്യൺ ദിർഹം വരെ മറന്നുവെച്ചവരുമുണ്ട്.

എന്നാൽ, ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) മുമ്പ് പുറത്തുവിട്ട മറന്നുപോയ ഇനങ്ങളുടെ ലിസ്റ്റ് കണ്ടാൽ ആണ് നമ്മൾ ശരിക്കും ഞെട്ടുക. മറന്നുവെച്ചത് എന്താണെന്ന് അറിയാമോ - ഒരു കുഞ്ഞ്. യാത്രക്കാരായ ദമ്പതികൾ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ സീറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നവജാത ശിശുവിനെ ഇവർ മറന്നുവെക്കുകയായിരുന്നു. 2017 ലായിരുന്നു ഈ സംഭവം ഉണ്ടായത്. വൈകാതെ ഇവർക്ക് ഈ കുഞ്ഞിനെ തിരിച്ചു കിട്ടിയിരുന്നു.

ഊബറിന്റെ ഇൻഡക്സ് പ്രകാരം ദുബായിൽ സാധാരണയായി മറന്നുപോകുന്ന 10 ഇനങ്ങൾ ഇവയാണ്

  • വസ്ത്രങ്ങൾ
  • ഫോൺ / ക്യാമറ
  • ലഗേജ്
  • വാലറ്റ് / പേഴ്സ്
  • ഹെഡ്ഫോണുകൾ / സ്പീക്കറുകൾ
  • ആഭരണങ്ങൾ, മേക്കപ്പ് വസ്തുക്കൾ
  • കണ്ണടകൾ
  • ലാപ്ടോപ്പ്
  • വാച്ചുകൾ
  • പുസ്തകങ്ങൾ

ഏറ്റവും കൂടുതൽ വസ്തുക്കൾ മറന്നുവെച്ച തീയതികൾ

  • 2023-02-23
  • 2023-03-03
  • 2023-02-26
  • 2023-02-27
  • 2023-01-01

ദിവസത്തിലെ മറക്കുന്ന സമയങ്ങൾ

  • വൈകുന്നേരം 4 മണി
  • ഉച്ചയ്ക്ക് 2 മണി
  • വൈകിട്ട് 5 മണി

മറന്നുപോയ അപൂർവ ഇനങ്ങൾ

  • ഗിറ്റാർ
  • കാർട്ടിയർ ബോക്സ്
  • സ്കൂട്ടർ
  • ബർബെറി ഷാൾ

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ദുബായ് മറന്നു വെക്കുന്ന നഗരം മാത്രമല്ല മറന്നുപോയ വസ്തുക്കൾ കണ്ടെടുക്കുന്ന നഗരം കൂടിയാണ്. കുറ്റകൃത്യ നിരക്ക് വളരെ കുറവുള്ള നഗരമായതിനാൽ തന്നെ മറന്നുവെച്ച വസ്തുക്കൾ എല്ലാം തന്നെ വീണ്ടെടുക്കാനും എളുപ്പത്തിൽ സാധിക്കുമെന്നതാണ് ദുബായിയുടെ പ്രത്യേകത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  3 days ago