HOME
DETAILS

എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ചതായി പരാതി

  
backup
August 23 2016 | 18:08 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d


കടുത്തുരുത്തി:  എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ചു. കീഴൂര്‍ വെളുത്തേടത്ത് പറമ്പില്‍ അമ്മുവിന്റെ വീടാണ് ആക്രമിച്ചത്. ക്യാന്‍സര്‍ രോഗിയായ അമ്മുവും മരുമകളും മാത്രമായിരുന്നു വീട്ടില്‍.  
പത്തോളം വരുന്ന എസ്.എഫ്.ഐ- ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകരാണ്  ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.  വീട്ടിലുണ്ടായിരുന്ന  വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.
 കീഴൂര്‍ ദേവസ്വം ബോര്‍ഡ് കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ രക്ഷാബന്ധന്‍ മഹോത്സവം ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍  രാഖിബന്ധനമഹോത്സവം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.  ഇതിനെ തുടര്‍ന്ന് രാഖിബന്ധനം കോളജ് കാംപസിന്റെ വെളിയില്‍ വെച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തി.
രാഖി ബന്ധിച്ചുകൊണ്ട് കാംപസിനുളളില്‍ വന്ന വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ കെട്ടിയിരുന്ന രാഖിയും ഏലസും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബലമായി പൊട്ടിച്ചുകളഞ്ഞു.  
ഇതിനെ തുടര്‍ന്നാണ്  ഇരുകൂട്ടരും സംഘര്‍ഷത്തിലെത്തിയത്.  പൊലിസ് കാമ്പസില്‍ എത്തിയെങ്കിലുംസംഘര്‍ഷം നിയന്ത്രിക്കാനായില്ല.  പതിവായി കോളജിലെത്തുന്ന എ.ബി.വിപ.ി പ്രവര്‍ത്തകര്‍ ട വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത് അമ്മുവിന്റെ വീട്ടുമുറ്റത്താണ്.  
ക്ഷുഭിതരായ എസ്.എഫ്.ഐ - ഡി.വൈഎഫ്‌ഐ പ്രവര്‍ത്തകരും   ആക്രോശിച്ചുകൊണ്ട്  വീട്ടിലേക്ക് ഇരച്ചുകയറുകയും ക്യാന്‍സര്‍ ബാധിതയായ അമ്മുവിനെയും മരുമകളെയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.  
കോളജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  
വീട് കയറി ആക്രമിക്കുകയും എ.ബി.വി.പി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, വൈസ്പ്രസിഡന്റ് ഹരികൃഷ്ണന്‍, വൈക്കം മണ്ഡലം പ്രസിഡന്റ് ബിജുകുമാര്‍, പ്രഭാത് കീഴൂര്‍, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന്‍ എന്നിവര്‍  ആവശ്യപ്പെട്ടു.











Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  10 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  11 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  11 days ago
No Image

യുഎഇയുടെ 53ാം ദേശീയ ദിനാഘോഷം; നിയമലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ 

uae
  •  11 days ago