ചെറിയ അശ്രദ്ധയിൽ വിമാനത്തിൽ പാസ്പ്പോർട്ട് നഷ്ടപ്പെട്ടു; സഊദിയിൽ ഇറങ്ങാൻ കഴിയാതെ കോഴിക്കോട് സ്വദേശി റിയാദ് എയർപോർട്ടിൽ കുടുങ്ങിയത് ഒന്നര ദിവസം
സഊദിയിൽ ഇറങ്ങാൻ കഴിയാതെ കോഴിക്കോട് സ്വദേശി റിയാദ് എയർപോർട്ടിൽ കുടുങ്ങിയത് ഒന്നര ദിവസം
റിയാദ്: വിമാന യാത്രക്കിടെ പാസ്‌പോര്‍ട്ട് കാണാതായതിനെ തുടർന്ന് കോഴിക്കോട് സ്വദേശിക്ക് റിയാദ് എയർപോർട്ടിൽ യാത്രാ തടസം നേരിട്ടു. കരിപ്പൂരിൽ നിന്ന് റിയാദ് എയർപോർട്ടിൽ ഇറങ്ങിയ യാത്രക്കാരനാണ് റിയാദ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ പ്രതിസന്ധിയിലായത്. വെള്ളിയാഴ്ച രാവിലെ 11.30 ന് കോഴിക്കോട് നിന്ന് റിയാദിലെത്തിയ നാസ് എയര്‍ വിമാനത്തിലെ യാത്രക്കാരനായ ചാലില്‍ മുഹമ്മദിനാണ് പാസ്‌പോര്‍ട്ട് കാണാതായതിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ പോയത്.
റിയാദിൽ ഇറങ്ങിയ ശേഷം എമിഗ്രേഷൻ സമയത്താണ് തന്റെ പാസ്സ്പോർട്ട് നഷ്ടമായ വിവരം അറിയുന്നത്. ഇതേ വിമാനത്തിൽ യാത്ര ചെയ്തിരുന്ന മറ്റൊരാളുടെ കൈവശം ആയിപ്പോയ പാസ്സ്പോർട്ട് പക്ഷെ, ആരുടെ കൈവശം ആണെന്നത് അറിഞ്ഞിരുന്നില്ല. പാസ്‌പോര്‍ട്ടില്ലാതെ പുറത്തിങ്ങാനാവില്ലെന്ന് എമിഗ്രേഷന്‍ അധികൃതര്‍ മുഹമ്മദിനോട് പറഞ്ഞു. തുടര്‍ന്ന് സ്‌പോണ്‍സറും മറ്റും ഇടപെട്ടെങ്കിലും രക്ഷയുണ്ടായില്ല. തുടർന്ന് ഇദ്ദേഹം റിയാദിലെ സാമൂഹിക പ്രവര്‍ത്തകരെ വിവരമറിയിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഇതേ വിമാനത്തിലെ തൊട്ടടുത്തിരുന്ന യാത്രക്കാരെ കണ്ടെത്തി പാസ്സ്പോർട്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതകമാക്കുകയായിരുന്നു. അതേസമയം, ഇതേ വിമാനത്തില്‍ കോഴിക്കോട് നിന്ന് ജിസാനിലേക്ക് ടിക്കറ്റ് എടുത്ത നിഹാസ് എന്ന മറ്റൊരു മലയാളിയുടെ ബാഗിലായിരുന്നു പാസ്‌പോര്‍ട്ട് പിന്നീട് കണ്ടെത്തിയത്. വിമാനത്തിലെ അശ്രദ്ധ മൂലം ഹാൻഡ്ബാഗ് വെക്കുന്ന സമയത്തോ മറ്റോ മുഹമ്മദ് തന്റെ പാസ്‌പോര്‍ട്ട് നിഹാസിന്റെ ബാഗില്‍ മാറിവെച്ചതാണെന്നതാണ് നിഗമനം.
ഇതേ വിമാനത്തിൽ നിന്ന് കരിപ്പൂരിൽ നിന്ന് കയറിയ നിഹാസ് റിയാദിൽ നിന്നും ഏറെ അകലെയുള്ള ജിസനിലേക്ക് ആയിരുന്നു കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. റിയാദ് എയർപോർട്ടിൽ കണക്ഷൻ വിമാനത്തിനായി കാത്തിരിക്കുന്നതിനിടെ നിഹാസിനെയും സാമൂഹ്യപ്രവർത്തകർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നുവെങ്കിലും ബാഗില്‍ ഇദ്ദേഹത്തിന് പാസ്‌പോര്‍ട്ട് കണ്ടെത്താനായില്ല. പിന്നീട് ജിസാനിലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. അപ്പോഴേക്കും ദിവസം പിന്നിട്ടിരുന്നു. പിന്നീട് ഈ പാസ്സ്പോർട്ട് ജിസാനിൽ നിന്ന് റിയാദിലേക്ക് എത്തിക്കുകയായിരു. അതേസമയം, വെള്ളിയാഴ്ച രാത്രി തന്നെ ജിസാനിൽ നിന്ന് പാസ്സ്പോർട്ട് റിയാദിൽ എത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ചില സാമൂഹ്യപ്രവർത്തകർ എന്നറിയപ്പെടുന്നവരുടെ ഇടപെടൽ ആണ് ഇത്ര വൈകിച്ചത്. ചെറിയ ഒരു അശ്രദ്ധ മൂലം വലിയ ദുരിതമാണ് യുവാവ് എയർപോർട്ടിൽ അനുഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."