HOME
DETAILS
MAL
കോടീശ്വരന്മാരെ ആകർഷിക്കുന്നതിൽ യു.എ.ഇ ലോകത്ത് രണ്ടാമത്
backup
June 18 2023 | 11:06 AM
അബുദാബി · കോടീശ്വരന്മാരെ ആകർഷിക്കുന്നതിൽ യുഎഇയ്ക്ക് ആഗോള തലത്തിൽ രണ്ടാം സ്ഥാനം . ഹെൻലി ആൻഡ് പാർട്ണേഴ്സ് പട്ടികയിലാണ് യുഎഇ ഉയരങ്ങളിൽ എത്തിയത് . വർഷാവസാനത്തോടെ കോടീശ്വരന്മാരുടെ എണ്ണം 4500 ആകുമെന്നാണ് യുഎഇയുടെ പ്രതീക്ഷ . കുറഞ്ഞ നികുതി വ്യവസ്ഥ , സാമ്പത്തിക കെട്ടുറപ്പ് , ഗോൾഡൻ വീസ ഉൾപ്പെടെ രാജ്യാന്തര പ്രതിഭകളെ ആകർഷിക്കുന്ന നയം തുടങ്ങിയ ഘടകങ്ങളാണ് അതിസമ്പന്നരെ യുഎഇയിലേക്കു ആകർഷിച്ച ഘടകങ്ങൾ . പാശ്ചാത്യ ഉപരോധത്തിൽ നിന്ന് രക്ഷപ്പെടാൻ സമ്പന്നരായ റഷ്യക്കാർ യുഎഇയിലേക്കു നീങ്ങിയതും എണ്ണം കൂടാൻ കാരണമായി .പട്ടികയിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത് . സിംഗപ്പൂരാണ് മൂന്നാമത് . വർഷാവസാനത്തോടെ ഇന്ത്യയിലെയും യുകെയിലെയും കോടീശ്വരന്മാർ വിദേശങ്ങളിലേക്കു ചേക്കേറുമെന്നും റിപ്പോർട്ടുണ്ട്.
Content Highlights:uae to attract 4500 millionaires
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."