HOME
DETAILS

സരിതയുടെ ആരോപണങ്ങള്‍ അന്വേഷിച്ചില്ലെന്ന് ഡിവൈ.എസ്.പി

  
backup
August 23, 2016 | 6:59 PM

%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8

കൊച്ചി: പൊലിസ് അസോസിയേഷനെതിരേ സരിത എസ്. നായര്‍ സോളാര്‍ കമ്മിഷനില്‍ നല്‍കിയ മൊഴിയിലെ മുഴുവന്‍ ആരോപണങ്ങളെക്കുറിച്ചും താന്‍ അന്വേഷിച്ചിരുന്നില്ലെന്ന് രഹസ്യാന്വേഷണവിഭാഗം ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി. സോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷന്‍ മുന്‍പാകെയാണ് ഡിവൈ.എസ്.പി മൊഴി നല്‍കിയത്.

2016 ഫെബ്രുവരി അഞ്ചിന് പൊലിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍.അജിത് സംസ്ഥാന പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയെക്കുറിച്ച് മാത്രമായിരുന്നു താന്‍ അന്വേഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സരിതയെ കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്തിരുന്നില്ല.
തന്റെ അന്വേഷണത്തിന്റെ ഭാഗമായി സരിത ഒഴികെ മറ്റു പൊലിസ് അസോസിയേഷന്‍ ഭാരവാഹികളേയും ടീം സോളാര്‍ ഉദ്യോഗസ്ഥരേയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് നടത്തുന്ന അന്വേഷണങ്ങള്‍ രഹസ്യ സ്വഭാവമുള്ളതാണ്. സരിതയെ ഓഫിസില്‍ വിളിച്ചുവരുത്തി രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രയാസമുണ്ടാവുമെന്ന് മനസിലാക്കിയതിനാലാണ് അന്വേഷണത്തില്‍ അവരെ ഉള്‍പ്പെടുത്താതിരുന്നതെന്നും ഡിവൈ.എസ്.പി കമ്മിഷനില്‍ മൊഴി നല്‍കി. പൊലിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍ അജിത് ഡി.ജി.പിക്ക് നല്‍കിയ പരാതി അദ്ദേഹം ഇന്‍ലിജന്‍സ് എ.ഡി.ജി.പി ആയിരുന്ന എ.ഹേമചന്ദ്രന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണച്ചുമതല തനിക്ക് ലഭിച്ചത്.

2013ല്‍ സംസ്ഥാന പൊലിസ് അസോസിയേഷന്റെ 30ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയില്‍ ടീം സോളാറിന്റെ പരസ്യം നല്‍കിയിരുന്നു. ഇതിനായി 20 ലക്ഷം രൂപ സരിത നല്‍കിയെന്നും അവരുടെ അറസ്റ്റിനുശേഷമാണ് 'എ വെല്‍വിഷര്‍' എന്നു സ്മരണികയില്‍ പരസ്യം നല്‍കിയതെന്നുമുള്ള സരിതയുടെ ആരോപണത്തെക്കുറിച്ചും സരിതയുമായി ചേര്‍ന്ന് പൊലിസ് അസോസിയേഷന്‍ മുന്‍ഭാരവാഹികളായ സി.ആര്‍ ബിജുവും ബാബുരാജും ചേര്‍ന്ന് ഗൂഢാലോചന നടത്തിയോ എന്നും അന്വേഷിക്കാനാണ് തന്നെ നിയോഗിച്ചതെന്നും മുഹമ്മദ് ഷാഫി മൊഴി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  a month ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  a month ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  a month ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a month ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a month ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a month ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  a month ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  a month ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  a month ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  a month ago