HOME
DETAILS

കശ്മിര്‍: സര്‍വകക്ഷിസംഘത്തെ അയക്കണം - എ.കെ ആന്റണി

  
backup
August 23, 2016 | 7:05 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4

തിരുവനന്തപുരം: കശ്മിര്‍ ജനതയുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിസംഘത്തെ അയക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ ആന്റണി. തിരുവനന്തപുരം കേസരി മെമ്മോറിയല്‍ഹാളില്‍ 25 പത്രപ്രവര്‍ത്തകരുടെ കശ്മിര്‍ യാത്രയെക്കുറിച്ചുള്ള ലേഖനസമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മിര്‍ ഭൂപ്രദേശം ഇന്ത്യയുടെ സ്വന്തമാണെന്ന കാര്യം പാകിസ്താന് അറിയാമെങ്കിലും അതുമായി ഇതുവരെ പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.

കശ്മിര്‍ ഇന്ത്യയുടേതാണെന്നു മനസിലാക്കാത്ത കാലത്തോളം പ്രശ്‌നം പുകഞ്ഞുതന്നെ നില്‍ക്കും. എന്നാല്‍ പാകിസ്താനെ കുറ്റപ്പെടുത്തിയതുകൊണ്ടു മാത്രം കാര്യമില്ല. വീരസ്യം പറഞ്ഞുനടക്കാതെ പ്രശ്‌നപരിഹാരത്തിനു കേന്ദ്രം അടിയന്തരമായി ഇടപെടുകയും സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും വേണം.

കാശ്മിര്‍ യാഥാസ്ഥിതികരുടെ നാടല്ല. പുരോഗമനത്തിലും നവീകരണത്തിലും വിശ്വസിക്കുന്നവരാണവര്‍. പുരോഗനപരമായ പരിഷ്‌കാരം കേരളത്തേക്കാള്‍ ആദ്യം നടപ്പാക്കിയത് കശ്മിരിലാണ്. ഷേക്ക് അബ്ദുള്ളയുടെ കാലത്തായിരുന്നു അത്. ഇന്ന് കശ്മിര്‍ ഒരു അഗ്നിപര്‍വതമാണ്. ജനങ്ങള്‍ക്കു നീതി ലഭിക്കുന്നില്ല. യുവാക്കളെ ഭീകരരായി മുദ്രകുത്തുന്നതു തുടരുകയാണ്.

ശക്തി പ്രയോഗിച്ച് അവരുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിയില്ല. അവര്‍ കൈവിട്ടുപോകാതിരിക്കാന്‍ മാനുഷിക സമീപനവും രാഷ്ട്രീയ ഇടപെടലുകളും പരിഹാരവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തിനു ഹാനികരമായ കാര്യങ്ങള്‍ ഉണ്ടാകരുതെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അത്യാവശ്യമാണെന്നും കേരളത്തില്‍ മാധ്യമങ്ങള്‍ക്കെതിരേയുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചു യോഗത്തിലെ പരാമര്‍ശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
കശ്മിര്‍ കാര്യത്തില്‍ എ.കെ.ആന്റണിയുടെ അഭിപ്രായങ്ങളോടു യോജിപ്പാണെന്നു പുസ്തകം ഏറ്റുവാങ്ങിയ ടൂറിസം മന്ത്രി. എ.സി മൊയ്തീന്‍ പറഞ്ഞു.

മുന്‍ മന്ത്രി കെ.സി ജോസഫ്, പത്രപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി.റഹിം, സെക്രട്ടറി ബി.എസ്.പ്രസന്നന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ വിക്രം സിംഗ് റാണക്കായുള്ള തിരിച്ചിൽ ഊർജിതം; തിരച്ചിലിന് അനുകൂല കാലാവസ്ഥ

Kerala
  •  3 days ago
No Image

വയനാട് തുരങ്കപാത നിര്‍മ്മാണം: മണ്ണ് നീക്കുന്നതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala
  •  3 days ago
No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  3 days ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  3 days ago
No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  3 days ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  3 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  3 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  3 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  3 days ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  3 days ago