75 വര്‍ഷം പഴക്കമുള്ള മരങ്ങള്‍ക്ക് സംരക്ഷണം നല്‍കിയാല്‍ 'പെന്‍ഷന്‍'; പദ്ധതിയുമായി ഹരിയാന സര്‍ക്കാര്‍
75 വര്‍ഷം പഴക്കമുള്ള മരങ്ങള്‍ക്ക് സംരക്ഷണം നല്‍കിയാല്‍ 'പെന്‍ഷന്‍
പ്രകൃതിയുടെ ഇന്നത്തെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. ഇവിടെയാണ് വേറിട്ട ചിന്തയുമായി ഹരിയാന സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
'ഹരിയാന പ്രാണ്‍ വായു ദേവ്താ പെന്‍ഷന്‍ സ്‌കീം' എന്നാണ് പദ്ധതിയിട്ട് പേര്. അഞ്ചു വര്‍ഷക്കാലയളവിലേക്കാണ് പദ്ധതി. പ്രതിവര്‍ഷം മരത്തിന്റെ ഉടമയ്ക്ക് 2,500 രൂപ വെച്ച് പെന്‍ഷനായി നല്‍കുമെന്നാണ് ഹരിയാന വനംവകുപ്പ്–പരിസ്ഥിതി മന്ത്രി കാന്‍വര്‍ പാല്‍ പറഞ്ഞത്.
എല്ലാ വര്‍ഷവും ഈ തുകയില്‍ വര്‍ധനവുണ്ടാകും. മാത്രവുമല്ല രോഗം ബാധിച്ചതോ പൊള്ളയായതോ ആയ മരങ്ങള്‍ ഈ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടില്ല. കൂടാതെ അഞ്ച് വര്‍ഷത്തിനു ശേഷം അവലോകന യോഗം നടത്തും. അതുവരെ ഈ പദ്ധതിയ്ക്ക് കീഴെ 4,000 മരങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. അതിനുശേഷം നടക്കുന്ന റിവ്യു മീറ്റിങ് പ്രകാരമാകും ബാക്കി നടപടികള്‍. വനമേഖലയിലെ മരങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വായുമലിനീകരണത്തില്‍ വലയുന്ന ഡല്‍ഹിയില്‍ ജീവവായു നിലനിര്‍ത്താന്‍ നഗരത്തിലുടനീളം 10,000 മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."