രാജ്യത്ത് ഏറ്റവും അധികകാലം വിചാരണത്തടവുകാരനായി ഇരിക്കേണ്ടിവന്നവനാണ്, ആസൂത്രിതമായി കുടുക്കിയതാണെന്നും മഅ്ദനി
രാജ്യത്ത് ഏറ്റവും അധികകാലം വിചാരണത്തടവുകാരനായി ഇരിക്കേണ്ടിവന്നവനാണ്, ആസൂത്രിതമായി കുടുക്കിയതാണെന്നും മഅ്ദനി
ബംഗളൂരു: നീണ്ട കാത്തിരിപ്പിനൊടുവില്‍ 'ബാപ്പയെ കാണാനും ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കാനുമായി പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനി കേരളത്തിലേക്ക് തിരിച്ചു. കര്‍ണാടക സര്‍ക്കാറില്‍ നിന്ന് പ്രതികൂലമായി ഒന്നുമുണ്ടായിട്ടില്ലെന്ന് പുറപ്പെടും മുമ്പ് മഅ്ദനി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഏഴുമണിയോടെയാണ് മഅ്ദനി കൊച്ചിയിലെത്തുക. തുടര്‍ന്ന് കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോകും. നിബന്ധനകളില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് മഅ്ദനിക്ക് കേരളത്തിലേക്ക് വരുന്നത്. പിതാവിനെ കാണാനെത്തുന്ന മഅ്ദനി 12 ദിവസം കേരളത്തിലുണ്ടാകും.
'ബാപ്പക്ക് ഓര്‍മയൊക്കെ നഷ്ടമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ കൂടെ കുറച്ച് നാള് കഴിയണം. ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കണം. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കാലം വിചാരണത്തടവുകാരനായി ഇരിക്കേണ്ടി വന്നവനാണ് ഞാന്‍. ഞാനത് അഭിമുഖീകരിക്കാന്‍ മാനസികമായി തയ്യാറെടുത്ത വ്യക്തിയാണ്. അടുത്ത കാലത്തൊന്നും തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് ഇങ്ങോട്ട് വരുമ്പോള്‍ എനിക്ക് അറിയാമായിരുന്നു. ആസൂത്രിതമായിട്ടെന്നെ കുടുക്കിയതായിരുന്നു…'മഅ്ദനി പറഞ്ഞു.
തന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. ക്രിയാറ്റിന്‍ ലെവല്‍ ഒമ്പതായി. ഡയാലിസിസിലേക്ക് എത്തുന്ന അവസ്ഥയിലാണുള്ളത്. തലച്ചോറിലെ രക്തപ്രവാഹം നില്ക്കുന്നതുകൊണ്ട് ഇടക്കിടക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സ്ട്രോക്ക് വന്ന് വീണുപോകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നാട്ടില്‍ പോയി രണ്ടരമാസം കൊണ്ട് നല്ല ചികിത്സ ചെയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. ഇനി പിതാവിനെ കണ്ടിട്ട് വരാം. ബാക്കി കാര്യങ്ങള്‍ സര്‍വശക്തനായ ദൈവത്തിന് സമര്‍പ്പിക്കുന്നു'. മഅ്ദനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."