HOME
DETAILS
MAL
കിണറ്റില്‍വീണ മാന്‍കുട്ടിയെ രക്ഷപ്പെടുത്തി
backup
August 23 2016 | 19:08 PM
കൊളത്തൂര്‍: വെങ്ങാട് ഇല്ലിക്കോട് വാതുക്കാട്ടില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ മാന്‍കുട്ടിയെ രക്ഷപ്പെടുത്തി. ഏകദേശം 2 വയസ് പ്രായമുള്ള മാന്‍കുട്ടിയെയാണ് കിണറ്റില്‍ കണ്ടെത്തിയിരുന്നത്. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ച മാന്‍കുട്ടിയെ പൊലിസും വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി പരിശോധിച്ചു. തുടര്‍ന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും മാന്‍കുട്ടിയെ അവര്‍ക്കു കൈമാറുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."