വ്യാജ മദ്യ-ലഹരി വില്‍പന: റെയ്ഡുകളും വാഹന പരിശോധനയും ശക്തമാക്കും
മലപ്പുറം: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജ മദ്യം മറ്റ് ലഹരി വസ്തുക്കള്‍ എന്നിവക്കെതിരേ ഫലപ്രദനടപടികള്‍ സ്വീകരിക്കുന്നതിനായി പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ്, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്നു. വ്യാജ മദ്യം, കഞ്വാവ് മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ ഒഴുക്കിനു തടയിടുന്നതിനായി വകുപ്പുകളുടെ സംയുക്ത നേതൃത്വത്തില്‍ റെയ്ഡുകളും വാഹന പരിശോധനയും ശക്തമാക്കും. ഇന്നു മുതല്‍ ഒരു മാസത്തേക്ക് പരിശോധന തുടരും. ഇതിനായി പൊതുജനങ്ങളില്‍ നിന്നും പരമാവധി സഹകരണം ലഭ്യമാക്കാന്‍ യോഗം തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് താഴെ കൊടുത്ത ഫോണ്‍ നമ്പറുകളില്‍ രഹസ്യ വിവരം കൈമാറാം. 9447948399, 9446472851, 9447240993, 9497987162, 9497987163.
മലപ്പുറം ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് എ. ഷറഫുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏറനാട് തഹസില്‍ദാര്‍ പി. സുരേഷ്, കൊണ്ടോട്ടി തഹസില്‍ദാര്‍ എന്‍. പ്രേമചന്ദ്രന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്ത്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എന്‍. സുധീര്‍, ജിനീഷ്, മലപ്പുറം എസ്.ഐ എ. പ്രേംജിത്ത്, പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ കൈലാസ് നാഥ്, രാജേന്ദ്രന്‍ നായര്‍, ബി.എസ് ബിനു, കെ.എ സാബു, എടവണ്ണ റെയ്ഞ്ച് സെക്ഷന്‍ ഓഫീസര്‍ പി. സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."