ബലിപെരുന്നാളിന് വിപുലമായ ആഘോഷങ്ങളുമായി ഖത്തര്‍; സംഘാടകര്‍ ഖത്തര്‍ ടൂറിസം വകുപ്പ്
ഈദ് ആഘോഷങ്ങള്‍ കളറാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഖത്തര്‍. ഖത്തര്‍ ടൂറിസത്തിന്റെ ഭാഗമായി ജൂണ്‍ 29 മുതല്‍ ജൂലൈ 5 വരെ വലിയ രീതിയിലുളള ആഘോഷ പരിപാടികള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കുട്ടികളുടെ സംഗീത പരിപാടി മുതല്‍ കരകൗശല ശില്‍പശാല വരെയുളള ഒട്ടനവധി കലാ സംസ്‌ക്കാരിക ആഘോഷ പരിപാടികളാണ് ഖത്തര്‍ ടൂറിസം വകുപ്പ് രാജ്യത്ത് അവതരിപ്പിക്കുന്നത്.
പ്ലേസ് വിന്‍ഡോം, മാള്‍ ഓഫ് ഖത്തര്‍ എന്നിവിടങ്ങളില്‍ വെച്ചാണ് ഇത്തവണത്തെ പെരുന്നാള്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്.
പ്ലേസ് വിന്‍ഡോം മാളില്‍ വൈകിട്ട് 4,00 മുതല്‍ രാത്രി 9.00 വരെ പ്രാദേശിക ഇക്കോഫാമുകളുടെ നേതൃത്വത്തിലുള്ള കരകൗശല ശില്‍പശാല നടക്കും. കല, സാംസ്‌കാരികം, ഭക്ഷണം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് ശില്‍പശാലകള്‍.
വൈകിട്ട് 5.00 മുതല്‍ രാത്രി 7.00 വരെ കുട്ടികള്‍ക്കുള്ള പ്രാദേശിക ചാനലായ ബരീം ടിവിയിലെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപത്രങ്ങള്‍ അണിനിരക്കുന്ന പ്രത്യേക പരിപാടി കാണാം. കുട്ടികള്‍ അവതരിപ്പിക്കുന്ന തല്‍സമയ സംഗീത ഷോ വൈകിട്ട് 5.00നും രാത്രി 7.00നും ആസ്വദിക്കാം. മാള്‍ ഓഫ് ഖത്തറില്‍ ജൂലൈ 5ന് രാത്രി 9.00ന് പ്രശസ്ത ലബനീസ് സൂപ്പര്‍സ്റ്റാര്‍വയെല്‍ കഫോറിയുടെ തല്‍സമയ പരിപാടി കാണാം. ഖത്തര്‍ ടൂറിസത്തിന്റെ ഫഌഗ്ഷിപ് ലൈവ് മ്യൂസിക് പ്രോഗ്രാം ആയ ഖത്തര്‍
ലൈവിന്റെ ഭാഗമായാണിത്.
ലുസെയ്ല്‍ ബൗളെവാര്‍ഡിലെ ഈദ് ആഘോഷങ്ങള്‍ക്ക് നാളെയാണ് തുടക്കം കുറിക്കപ്പെടുന്നത്. 28ന് രാത്രി 8.30ന് ബൗളെവാര്‍ഡിലെ അല്‍ സദ്ദ് സ്‌ക്വയറില്‍ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് പ്രദര്‍ശനത്തോടെയാണ് ഈദ് ആഘോഷങ്ങള്‍ക്ക് തുടക്കം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന വൈവിധ്യ പരിപാടികളാണ് ഖത്തരി ദിയാറും ലുസെയ്ല്‍ സിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്നത്.
Content Highlights:qatar tourism department introduce many programmes for eid al adha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."