വിദ്യാഭ്യാസമന്ത്രി കേള്‍ക്കണം, ഉദിനൂര്‍ സ്കൂളിലെ കുട്ടികളുടെ ആവശ്യം
തൃക്കരിപ്പൂര്‍: ഉദിനൂര്‍ ഗ്രാമം ഉണരുന്നത് കൂട്ടത്തോടെയുള്ള സൈക്കിള്‍ ബെല്ലിന്റെ ശബ്ദം കേട്ടാണ്. പതിറ്റാണ്ടിന്റെ പഴക്കമുണ്ട് ആ പതിവിന്.
ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ അന്നു മുതല്‍ സൈക്കിളിലാണ് സ്കൂളിലെത്തുന്നത്. 1,200 വിദ്യാര്‍ഥികളില്‍ ആയിരത്തിലധികം പേര് ഇപ്പോഴും ഉപയോഗിക്കുന്നതും സൈക്കിള്‍ തന്നെ. ഒരു കുട്ടി ക്ലാസില്‍ ചേരാനെത്തുമ്പോള് സാധനങ്ങളുടെ ലിസ്റ്റില്‍ സൈക്കിളും ഇടംപിടിക്കും.
വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് പ്രത്യേക ഫണ്ട് പി.ടി.എ ഒരുക്കിയിട്ടുണ്ട്. 30 വര്‍ഷമായി സൈക്കിള്‍ ഉപയോഗിക്കുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനോട് ഈ കുട്ടികള്‍ക്ക് പറയാനുള്ളതും സൈക്കിളിനെ കുറിച്ചാണ്.
സ്കൂളില്‍ സൈക്ലിങിനുവേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്. എന്നാല്‍, പരിശീലന കേന്ദ്രത്തിനു വേണ്ട സംവിധാനങ്ങള്‍ ഒരുക്കിത്തരണമെന്നതാണ് പ്രധാന ആവശ്യം. സ്കൂളില്‍ നിത്യവും സൈക്കിള്‍ ചവിട്ടിയെത്തുന്ന തേജാ ലക്ഷ്മിയെ സൈക്ലിങില്‍ സംസ്ഥാനത്തിന് സംഭാവന ചെയ്തിട്ടുണ്ട് ഈ വിദ്യാലയം.
മികച്ച പരിശീലനം നല്കിയാല് രാജ്യത്തിന്റെ അഭിമാന താരങ്ങളെ ഇവിടെനിന്ന് കണ്ടെത്താമെന്നാണ് വിദ്യാഭ്യാസ മന്ത്രിക്ക് കുട്ടികള്‍ നല്കുന്ന ഉറപ്പ്.
പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ജില്ലയില്‍ ഒന്നാമതായ സ്കൂളിനെ സൈക്ലിങ് പരിശീലന കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന വിശ്വാസത്തിലാണ് കുട്ടികളും അധികൃതരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."