തീരമേഖലയിലെ അക്രമം: ലീഗ് നേതാക്കള്‍ എ.ഡി.ജിപിയെ കണ്ടു
തിരൂര്‍: ജില്ലയിലെ തീരപ്രദേശങ്ങളായ താനൂരിലെ ഉണ്യാല്‍, ആലിന് ചുവട് തുടങ്ങിയ മേഖലകളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ അക്രമം അഴിച്ചുവിടുകയും സ്വത്തുക്കള്‍ നശിപ്പിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിക്കുകയും സ്ത്രീകളേയും കുട്ടികളേയും അക്രമിക്കുകയും ചെയ്ത സി.പി.എം പ്രവര്‍ത്തകരായ പ്രതികളെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു മുസ്ലിം ലീഗ് നേതാക്കള്‍ ഉത്തര മേഖല എ.ഡി.ജിപി സുദേശ് കുമാറിനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും എ.ഡി.ജി.പി ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് നേതാക്കളായ പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, കെ കുട്ടി അഹമ്മദ് കുട്ടി, അബ്ദുറഹ്മാന് രണ്ടത്താണി, വെട്ടം ആലിക്കോയ, മുത്തുകോയ തങ്ങള്‍, എം.പി അശ്റഫ്, ജില്ല പൊലിസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹറ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."