HOME
DETAILS

1.1 കോടിയാളുകള്‍ അടിമപ്പണി ചെയ്യുന്ന ഇന്ത്യ

  
backup
July 04 2023 | 18:07 PM

todays-article-jul-05-2023

റ‍‍ജിമോൻ കുട്ടപ്പൻ

ഇന്ത്യന്‍ സര്‍ക്കാരിനു കീഴില്‍ പ്രമുഖ തൊഴിലാളി നേതാക്കള്‍ മര്‍ദനത്തിനിരയായെന്നാണ് ലോക ട്രേഡ് യൂനിയന്‍ കോണ്‍ഫെഡറേഷന്‍ പറയുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഈ വാര്‍ത്ത അത്ഭുതം സൃഷ്ടിക്കുമെങ്കിലും രാജ്യത്ത് തൊഴിലാളികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് യാതൊരു ഉറപ്പും വ്യവസ്ഥയുമില്ലാത്ത രാജ്യമാണിത്. കൂടാതെ, ഇന്ത്യ, ബുറുണ്ടി, തുര്‍ക്കി, യു.എ.ഇ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ തൊഴിലാളി സംഘടനകളുടെ ഭാഗമാകുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ലോകത്തെ 77 ശതമാനത്തോളം രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തെ തൊഴിലാളികളെ തൊഴിലാളി സംഘടനകള്‍ രൂപീകരിക്കുന്നതില്‍ നിന്നും അത്തരം സംഘടനകളുടെ ഭാഗമാകുന്നതില്‍ നിന്നും വിലക്കുന്നു.


ഇന്ത്യ, മ്യാന്മര്‍, ഹോങ്കോങ്, ഡൊമിനികന്‍ റിപബ്ലിക്, തുര്‍ക്കി എന്നിവിടങ്ങളിലെ തൊഴിലാളി നേതാക്കളെ ഭരണകൂടങ്ങള്‍ ഗുരുതരമായ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തിട്ടുണ്ട്. 2023ല്‍ മാത്രം 69 രാജ്യങ്ങളിലാണ് തൊഴിലാളികള്‍ക്കെതിരേ ഇത്തരം നീതിനിഷേധം നടന്നത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ തൊഴിലാളികളെ പൊലിസ് മര്‍ദിക്കുകയും വിവിധ കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ, ഏതെങ്കിലും തരത്തിലുള്ള തൊഴിലാളി സംഘടനകള്‍ രൂപീകരിക്കുന്നതില്‍ നിന്നും ഇവരെ തടഞ്ഞിട്ടുണ്ട്. ഇന്ത്യ, ഹോങ്കോങ്, മ്യാന്മര്‍, എല്‍ സാല്‍വദോര്‍, ഇറാന്‍, ഗിനിയ, സിംബാബ്‌വെ, ഫ്രാന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ തൊഴിലാളികളെ അറസ്റ്റ് ചെയ്ത് തടവിലിട്ടത് ഈ തൊഴിലാളികള്‍ തങ്ങളുടെ മൗലികാവകാശങ്ങള്‍ ആശ്യപ്പെട്ടപ്പോഴാണ്. ഇന്ത്യ, കംബോഡിയ, കൊറിയ, തുര്‍ക്കി, എസ്വറ്റീനി, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കെതിരേ ക്രൂരമായ നടപടികളും വേട്ടയാടലുമാണ് നടന്നുകൊണ്ടിരിക്കുന്നത്.


ഇന്ത്യ, സിംബാബ്‌വെ, അള്‍ജീരിയ, യു.കെ, ഇസ്റാഈല്‍ എന്നിവിടങ്ങളില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനായി മര്‍ദന നിയമങ്ങളാണ് പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പുതിയ തൊഴില്‍ നിയമങ്ങള്‍ 44 തൊഴില്‍ നിയമങ്ങളെ നാല് കോഡുകളിലായി സംയോജിപ്പിച്ചു കൊണ്ടാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. വേതന നിയന്ത്രണം, വ്യാവസായിക ബന്ധങ്ങള്‍, സാമൂഹിക സുരക്ഷ, തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പുതിയ ലേബര്‍ കോഡു പ്രകാരം തൊഴിലാളികള്‍ക്ക് പണിമുടക്കാനും യൂനിയനുകള്‍ രൂപീകരിക്കാനും മാനേജ്‌മെന്റുമായി വിലപേശാനും തുടങ്ങി അടിസ്ഥാന അവകാശങ്ങള്‍ നഷ്ടപ്പെടുത്തും. 2023ലെ ആഗോള അവകാശ സൂചിക (ഗ്ലോബല്‍ റൈറ്റ്‌സ് ഇന്‍ഡക്‌സ്)യില്‍ ഇന്റര്‍നാഷനല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഫെഡറേഷന്റെ (ഐ.ടി.സു.സി) കണ്ടെത്തലുകളാണ് മുകളില്‍ സുചിപ്പിച്ചത്.

163 രാജ്യങ്ങളില്‍ നിന്നും മറ്റു ഭൂപ്രദേശങ്ങളില്‍ നിന്നുമായി 200 ദശലക്ഷം തൊഴിലാളികളെയാണ് ഐ.ടി.യു.സി പ്രതിനിധീകരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ് ഇത്. ഉയര്‍ന്ന വരുമാനമുള്ളതും താഴ്ന്ന വരുമാനമുള്ളതുമായ രാജ്യങ്ങളിലെയെല്ലാം തൊഴിലാളികള്‍ക്ക് ജീവിതച്ചെലവുകള്‍ നിലവിലെ വേതനവ്യവസ്ഥയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍, വേതനം വര്‍ധിപ്പിക്കുന്നതിനായി മാനേജ്‌മെന്റുമായോ സര്‍ക്കാരുകളുമായോ ചര്‍ച്ചകളിലേര്‍പ്പെടാനോ പണിമുടക്കാനോ സാധിക്കാത്ത അവസ്ഥയാണ് തൊഴിലാളികള്‍ക്കുള്ളത് എന്നാണ് ഐ.ടി.യു.സി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതുവഴി വിലക്കയറ്റത്തിന്റെ അമിതഭാരം തൊഴിലാളി വര്‍ഗത്തിനു മേല്‍ വരികയാണ്. എസ്വറ്റീനി, മ്യാന്മര്‍, പെറു, ഫ്രാന്‍സ്, ഇറാന്‍, കൊറിയ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഉള്ള തൊഴിലാളികളുടെ തൊഴിലവകാശ പ്രതിഷേധങ്ങളെയും ആവശ്യങ്ങളെയും ക്രൂരമായി അടിച്ചമര്‍ത്തുന്ന നിലപാടാണ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് കാലങ്ങളായി ഉണ്ടായിട്ടുള്ളത്.


ജീവിതച്ചെലവുകള്‍ അതിതീവ്രം വര്‍ധിക്കുന്നൊരു ദശകത്തില്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെടേണ്ട സാഹചര്യമാണ് തൊഴിലാളികള്‍ക്കുള്ളത്. എന്നാല്‍ 10ല്‍ ഒമ്പതു രാജ്യങ്ങളും പണിമുടക്കാനും പ്രതിഷേധിക്കാനുമുള്ള തൊഴിലാളികളുടെ അവകാശത്തിനു കടിഞ്ഞാണിട്ടിരിക്കുകയാണ്. പ്രതിനിധികളുടെ സഹായത്തോടെ ഭരണകൂടവുമായും തൊഴില്‍ ദാതാക്കളുമായും മധ്യസ്ഥചര്‍ച്ചക്കു ശ്രമിക്കാമെന്ന് കരുതിയാല്‍ തന്നെയും 10ല്‍ എട്ടു രാജ്യങ്ങളും ഇത്തരത്തിലുള്ള മധ്യസ്ഥ വിലപേശലുകള്‍ക്ക് എതിരാണ്. ലോകത്തെ പകുതിയിലധികം രാജ്യങ്ങള്‍ പൗരന്മാരുടെ തൊഴിലിടങ്ങളിലെ പൗരാവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ വെല്ലുവിളിക്കപ്പെടുന്നത് ജനാധിപത്യമൂല്യങ്ങളാണ്. തൊഴിലാളി അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ ജനാധിപത്യം ശക്തമാകുമെന്ന വാദത്തെ വിലകുറച്ചു കാണാന്‍ സാധിക്കില്ല. ഇവയില്‍ ഏതെങ്കിലും ഒന്നിനു സംഭവിക്കുന്ന ശോഷണം മറ്റൊന്നിന്റെ നാശത്തിലേക്കു വഴിവയ്ക്കും എന്നു തീര്‍ച്ച.


നിത്യജീവിതത്തിലെന്നോണം തൊഴിലാളി സംഘടനകളുടെ പണിമുടക്കും അവരുണ്ടാക്കുന്ന വിവിധ വാര്‍ത്തകളും കണ്ടുശീലിച്ച മലയാളികള്‍ക്ക് ഈ വാര്‍ത്തയും വിവരങ്ങളും മതിയായ ഗൗരവത്തോടെ മനസിലാക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകും. തൊഴിലാളികളുടെ സംഘശക്തി ഭീഷണിയിലാണ് എന്ന വാര്‍ത്ത മലയാളി വിശ്വസിക്കില്ല. തൊഴിലാളി സംഘടനാ നേതാക്കള്‍ മര്‍ദനത്തിനിരയാവുന്നതും തടവിലാക്കപ്പെടുന്നതും സംഘടനകള്‍ രൂപീകരിക്കാനും എന്തിന് മാനേജ്‌മെന്റിനോട് ചര്‍ച്ചകളിലേര്‍പ്പെടാനുള്ള അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നതിനെ കുറിച്ചും ചിന്തിക്കാന്‍ പോലും സാധിച്ചുകൊള്ളണമെന്നില്ല. എന്നാല്‍, ഇതെല്ലാം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട്, സര്‍വ സാധാരണവുമാണ്. ഇന്ത്യയിലെ തൊഴിലാളികളെ സംബന്ധിച്ച സത്യവും ഇതാണ്. ജി20 രാഷ്ട്രങ്ങളില്‍ 11 ദശലക്ഷം നിര്‍ബന്ധിത തൊഴിലാളികളുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്.

ചൈന, റഷ്യ, ഇന്തോനേഷ്യ, തുര്‍ക്കി, യു.എസ് എന്നീ രാജ്യങ്ങള്‍ പുറകെയുണ്ട്. 160 രാജ്യങ്ങളിലെ ആധുനിക അടിമത്ത സാഹചര്യത്തെ കുറിച്ചുള്ള പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. വാക് ഫ്രീ എന്ന അവകാശ സംഘടനയാണ് ഇതു പുറത്തു വിട്ടിരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളിസംഘടന (ഐ.എല്‍.ഓ), വാക് ഫ്രീ, അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐ.എം.ഓ) എന്നിവര്‍ പുറത്തുവിട്ട സൂചികയുടെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തിയിട്ടുള്ളത്. പ്രത്യക്ഷത്തില്‍ പ്രകടമല്ലെങ്കിലും ആധുനികതയിലും അടിമത്തം എങ്ങനെ വേരൂന്നി നില്‍ക്കുന്നു എന്ന വിവരണങ്ങളാണ് തെളിവു സഹിതം പഠനത്തിലുള്ളത്. ഈ വര്‍ഷം ഇന്ത്യ ജി20 സമ്മേളനത്തിനു അധ്യക്ഷം വഹിക്കുന്ന സാഹചര്യത്തില്‍ ഈ പഠനത്തിന്റെ പ്രസക്തി ഏറുകയാണ്.


ആധുനിക അടിമത്തത്തിന് ആഗോളാടിസ്ഥാനത്തില്‍ സര്‍വസമ്മതമായൊരു നിര്‍വചനം ലഭ്യമല്ലെങ്കിലും നിര്‍ബന്ധിത തൊഴില്‍, നിര്‍ബന്ധിത വിവാഹം, കടബാധ്യത, വാണിജ്യപരമായ ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത്, അടിമത്തം പോലുള്ള സമ്പ്രദായങ്ങള്‍, കുട്ടികള്‍ക്കു നേരെയുള്ള വില്‍പനയും ചൂഷണവും തുടങ്ങി ഭീഷണി നേരിടുന്ന ഏത് സാഹചര്യവും ആധുനിക അടിമത്തത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. അക്രമം, ബലപ്രയോഗം, വഞ്ചന എന്നിവ മൂലം ഒരു വ്യക്തിക്ക് എതിര്‍ക്കുന്നതിനോ ഉപേക്ഷിച്ചു പോകുന്നതിനോ ഉള്ള സാഹചര്യമില്ലാത്ത അവസ്ഥയാണിത്. 1976ലെ നിര്‍ബന്ധിത തൊഴില്‍ നിരോധന നിയമപ്രകാരം ഇന്ത്യ ഇത്തരത്തിലുള്ള തൊഴിലുകള്‍ നിരോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യനിര്‍വഹണത്തിനായി സംസ്ഥാന ഭരണകൂട തലത്തില്‍ വിജിലന്‍സ് കമ്മിറ്റിയേയും നിയുക്തപ്പെടുത്തിയിട്ടുണ്ട്.

കരാര്‍ തൊഴിലുകള്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിനായി ഈ നിയമം 1985ല്‍ ഭേദഗതി ചെയ്തു. നിര്‍ബന്ധിത തൊഴിലിടങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടവരുടെ പുനരധിവാസത്തിനും സാമ്പത്തിക സഹായത്തിനുമായി കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുമുണ്ട്. 2016ലെ ഭേദഗതി പ്രകാരം ഇവര്‍ക്ക് ലഭിക്കേണ്ട തുകയിലും വര്‍ധനവ് കൊണ്ടുവന്നിട്ടുണ്ട്. ഭരണഘടനയുടെ 23ാം അനുച്ഛേദ പ്രകാരം, ഏറ്റവും കുറഞ്ഞ വേതനമെങ്കിലും നല്‍കുന്നില്ലെങ്കില്‍ അത് നിര്‍ബന്ധിത തൊഴിലായി മനസിലാക്കാം എന്ന് സുപ്രിംകോടതി ഉത്തരവായിരുന്നു.


നമ്മുടെ ഭരണവ്യവസ്ഥയെ ചൂഴ്ന്നു നില്‍ക്കുന്ന അഴിമതി, നിസ്സംഗത, നിയമപരമായ പഴുതുകള്‍, രാഷ്ട്രീയ പിന്‍ബലമില്ലായ്മ എന്നിവ മൂലം ഈ നിയമം ഫലപ്രദമായി പ്രാബല്യത്തിലായിട്ടില്ല. ഉദാഹരണത്തിന്, 1976 ലെ നിയമപ്രകാരം നിര്‍ബന്ധിത തൊഴിലിനു പ്രേരിപ്പിക്കുന്നരെ കുറ്റവാളികളാക്കുകയാണ് ചെയ്യുന്നത്. പകരം, നിര്‍മാണാത്മകമായി ചൂഷണത്തെ തടയുന്നതിനോ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ എട്ടാമത്തെ ലക്ഷ്യം കൈവരിക്കുന്നതിനായോ ഉപയോഗിക്കപ്പെടുന്നില്ല. അതിനാല്‍ തന്നെ ഇതൊരു മികച്ച മാര്‍ഗമായി മനസ്സിലാക്കാനാവില്ല.

കാരണം, ഇത് സമൂഹത്തിലെ ദരിദ്രരും ദുര്‍ബലരുമായ വിഭാഗങ്ങളെയാണ് ഏറ്റവും അധികം ബാധിക്കുന്നത്. 2017ല്‍ 50 പേരടങ്ങുന്നൊരു കൂട്ടായ്മ സര്‍ക്കാരിന് അയച്ച കത്തില്‍ പുതിയ തൊഴില്‍ നിയമങ്ങളെ സംബന്ധിച്ച് പല ആശങ്കകളും മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇന്ത്യയുടെ പുതിയ ലേബര്‍ കോഡുകള്‍ ഇനിയും നടപ്പാക്കിയിട്ടില്ലെന്നും ഇതൊരു പക്ഷേ, സംഘടിതവും അസംഘടിതവുമായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ സാമൂഹിക സുരക്ഷയെ ദുര്‍ബലപ്പെടുത്തിയേക്കാം എന്നും ഇതില്‍ നിരീക്ഷിക്കുന്നു. നിര്‍ബന്ധിത തൊഴിലാളികള്‍ക്ക് 'നിയമാനുമതി' നല്‍കിയേക്കാമെന്ന ആശങ്കയും അസ്ഥാനത്തല്ല.
ആധുനിക അടിമത്തത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരിച്ചറിയുകയും കണക്കെടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ സര്‍വേ നടത്താനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ നിര്‍ബന്ധിത തൊഴിലാളികളെക്കുറിച്ചുള്ള അവസാന കണക്കെടുപ്പ് നടന്നത് തൊണ്ണൂറുകളുടെ മധ്യത്തിലാണ്. കൂടാതെ, അടിമത്ത സാഹചര്യങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പല രേഖാപരമായ പ്രശ്‌നങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്.

ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക സഹായവും തുച്ഛമാണ്. കൂടാതെ, വിദ്യാഭ്യാസ സുരക്ഷയോ തൊഴില്‍ സുരക്ഷയോ ഇവര്‍ക്കായി ഏര്‍പ്പാടാക്കുന്നില്ല എന്നതും വലിയ പോരായ്മയാണ്. കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാവുന്ന വിഭവ ദൗര്‍ലഭ്യവും ദാരിദ്ര്യവും ദശലക്ഷക്കണക്കിന് ജനങ്ങളില്‍ ആരോഗ്യവിദ്യാഭ്യാസ സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്ന സാഹചര്യമുള്ളതിനാല്‍ പുനരധിവാസത്തിന് മുന്‍ഗണന നല്‍കണമെന്നാണ് വിദഗ്ധാഭിപ്രായം. കാലികസംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഒഡിഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായുള്ള തദ്ദേശീയ സമൂഹങ്ങളും മത്സ്യബന്ധനത്തിലും കൃഷിയിലും ഏര്‍പ്പെട്ടിരിക്കുന്നവരും കടക്കെണിയുടെയും മനുഷ്യക്കടത്തിന്റെയും കൂട്ട കുടിയൊഴിപ്പിക്കലിന്റെയും ഇരകളായി കൊണ്ടിരിക്കുകയാണെന്നാണ്. ഇവര്‍ക്ക് നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും അര്‍ഹതയുണ്ട്.


ജി20 രാജ്യങ്ങളില്‍ ശക്തമായ നിയമനിര്‍മാണങ്ങളും ഭരണകൂട ഉത്തരവാദിത്തവും സന്തുലിതമാക്കുക വഴി ദുര്‍ബല സാഹചര്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ പരിരക്ഷ ഉറപ്പാക്കണം. നിര്‍ബന്ധിത തൊഴില്‍ സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ഏകമാര്‍ഗം ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാനാവശ്യങ്ങളും മാന്യമായ തൊഴിലും ആഗോളതലത്തില്‍ തന്നെ പൊതുജനത്തിന് ഉറപ്പാക്കുക എന്നതാണ്.

Content Highlights:today's article jul 05 2023


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago