പഠിക്കാം, കൂടെ ജോലിയും ചെയ്യാം;3000 അവസരങ്ങളുമായി ഓസ്‌ട്രേലിയ വിളിക്കുന്നു
തൊഴില്‍ നേടാനെന്നത് പോലെ മികച്ച വിദ്യാഭ്യാസം നേടിയൈടുക്കുന്നതിനായും വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയവര്‍ദ്ധനവാണ് ഓരോ വര്‍ഷവും സംഭവിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളിലെ ഉയര്‍ന്ന ജീവിതച്ചെലവിനെയും പഠനത്തിനായുളള ലോണ്‍ മുതലായ ബാധ്യതകളേയും തരണം ചെയ്യുന്നതിനായി ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പഠനം കഴിഞ്ഞതിന് ശേഷം പല പാര്‍ട്ട് ടൈം ജോലികളിലും ഏര്‍പ്പെടാറുണ്ട്. അതിനാല്‍ തന്നെ പഠനത്തിനൊപ്പം എന്തെങ്കിലും ജോലിയും ചെയ്യാന്‍ കഴിയുന്ന വിസകളും, പ്രവിശ്യകളുമാണ് വിദേശത്ത് പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ എപ്പോഴും തെരെഞ്ഞെടുക്കാറുളളത്.
ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ഭരണ കൂടം കുടിയേറ്റ മേഖലയില്‍ ജുലൈ മാസം മുതല്‍ വലിയ തോതിലുള്ള പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയിരിക്കുകയാണ്.മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍ ടാലന്റഡ് ഏര്‍ലിപ്രൊഫഷണല്‍ സ്‌കീം ആണ് കുടിയേറ്റ മേഖലയില്‍ ഓസ്‌ട്രേലിയ വരുത്തിയിരിക്കുന്ന പ്രധാന പരിഷ്‌കരണങ്ങളിലൊന്ന്. ഈ പദ്ധതിക്ക് കീഴില്‍ ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ സ്‌പോണ്‍സര്‍ഷിപ്പില്ലാതെ രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ സാധിക്കും. ജൂലൈ മാസം ഒന്ന് മുതലാണ് പദ്ധതി നിലവില്‍ വന്നിരിക്കുന്നത്.
വിവിധ മേഖലകളില്‍ പ്രാവീണ്യമുളള വിദഗ്ധരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതിയില്‍ ഉള്‍പ്പെട്ട് ഓസിസിലേക്ക് വിസ ലഭിക്കാന്‍ അവസരം ഒരുങ്ങുന്നതാണ്.
എഞ്ചിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, റിന്യൂവബിള്‍ എനര്‍ജി, ഖനനം തുടങ്ങിയ മേഖലകളില്‍ വിദഗ്ധരായവര്‍ക്കാണ് അര്‍ഹതയെന്നാണ് മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍ ടാലന്റഡ് ഏര്‍ലിപ്രൊഫഷണല്‍ സ്‌കീം വ്യക്തമാക്കിയിരിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് ഗവേഷകര്‍ക്കും ബിസിനസ് പ്രൊഫഷണലുകള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയും ഓസ്‌ട്രേലിയയും അടുത്തിടെ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ വിസ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.
ഒരു വര്‍ഷം 3000 യുവജനങ്ങള്‍ക്ക് വരെ ഈ സ്‌കീം വഴി വിസ സ്‌പോണ്‍സര്‍ഷിപ്പില്ലാതെ ഓസ്‌ട്രേലിയയില്‍ പ്രവേശനം ലഭിക്കുന്നതാണ്. ആദ്യം ഇവര്‍ക്ക് ഒരു താത്ക്കാലിക വിസയാകും ലഭ്യമാവുകയെങ്കിലും, പിന്നീട് വര്‍ക്ക് പെര്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പെടെയുളളവ ലഭിക്കുന്നതാണ്.
അതേസമയം അപേക്ഷകര്‍ 31 വയസ്സിന് താഴെയുളളവരായിരിക്കണം എന്നത് നിര്‍ബന്ധമായ കാര്യമാണ്.വിസയുടെ ഫീസും വിസ പ്രോസസ്സിംഗ് സമയവും സംബന്ധിച്ച വിശദാംശങ്ങള്‍ ഓസ്‌ട്രേലിയന്‍ ഭരണ കൂടം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Content Highlights:- chance to work australia while studying
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."