HOME
DETAILS

തലച്ചോറ് ഭക്ഷിക്കുന്ന അമീബ (പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ്) ബാധിച്ച് 15 കാരന്‍ മരിച്ചു

  
backup
July 07 2023 | 06:07 AM

brain-eating-amoeba-causes-death-in-alappuzha

തലച്ചോറ് ഭക്ഷിക്കുന്ന അമീബ (പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ്) ബാധിച്ച് 15 കാരന്‍ മരിച്ചു

പൂച്ചാക്കല്‍: തലച്ചോറ് ഭക്ഷിക്കുന്ന അമീബ(പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ്) ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. പാണാവള്ളി പഞ്ചായത്ത് 11ാം വാര്‍ഡ് കിഴക്കേ മായിത്തറയില്‍ അനില്‍കുമാറിന്റെ മകന്‍ ഗുരുദത്ത് (15) ആണ് മരിച്ചത്.

ശക്തമായ പനിയെ തുടര്‍ന്ന് പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തുറവൂര്‍ ഗവ.ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. എന്നാല്‍ ഗുരുദത്ത് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് തലച്ചോറില്‍ അമീബ ബാധിച്ചതായി അറിയുന്നത്.

ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു മരണം. ശ്രീകണ്‌ഠേശ്വരം എസ്.എന്‍.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. വീടിന് സമീപത്തെ പൂച്ചാക്കല്‍ തോട്ടില്‍ കുളിക്കുന്നതിനിടെ അമീബ മൂക്കിലൂടെ തലച്ചോറില്‍ എത്തിയതെന്നാണ് നിഗമനം.മാതാവ്: ശാലിനി. സഹോദരി: കാര്‍ത്തിക.

എന്താണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ്?

പ്രൈമറി അമീബിക് മെനിംഗോ എന്‍സെഫലൈറ്റിസ് (പിഎഎം) നെയ്‌ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂര്‍വ മസ്തിഷ്‌ക അണുബാധയാണ്. നെയ്‌ഗ്ലേരിയ ഫൗളറി ഒരു അമീബയാണ്. (മൈക്രോസ്‌കോപ്പ് ഇല്ലാതെ കാണാന്‍ കഴിയാത്തത്ര ചെറുതായ ഒരു ഏകകോശ ജീവിയാണ്).

മലിനമായ വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തി 1 മുതല്‍ 2 ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കുന്നു. ചിലപ്പോള്‍ മണത്തിലോ രുചിയിലോ ഉള്ള മാറ്റമാണ് ആദ്യ ലക്ഷണം. പിന്നീട്, ആളുകള്‍ക്ക് തലവേദന, ഓക്കാനം, എന്നിവ അനുഭവപ്പെടാം.

സാധാരണയായി നീന്തുമ്പോള്‍ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ചാണ് നെഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്. അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നു. അവിടെ അത് മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.

മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരുവാന്‍ കാരണമാകുന്നതിനാല്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോള്‍ ഉറവ എടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നതും ഒഴിവാക്കുക.

പ്രാരംഭ ലക്ഷണങ്ങള്‍:
തലവേദന
പനി
ഓക്കാനം
ഛര്‍ദ്ദി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago