മെസിയേയും റൊണാള്‍ഡോയേയും പിന്നിലാക്കാന്‍ കഴിയും: സുനില്‍ ഛേത്രി
ഇന്ത്യന്‍ ഫുട്‌ബോളിലെ പകരം വെക്കാന്‍ കഴിയാത്ത സാന്നിധ്യമാണ് ഇന്ത്യന്‍ നായകനായ സുനില്‍ ഛേത്രി. 38 വയസ്സുളള താരം നിലവില്‍ സജീവമായി ഫുട്‌ബോള്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാണ്.
രാജ്യാന്തര മത്സരങ്ങളില്‍ നിന്നും 92ഗോളുകള്‍ സ്വന്തമാക്കിയിട്ടുളള മെസിയുടെ മുന്നിലുളളത് സമകാലിക ഫുട്‌ബോളിലെ ഇതിഹാസങ്ങളായ മെസിയും റൊണാള്‍ഡോയുമാണ്.ഇക്കഴിഞ്ഞ സാഫ് കപ്പിലും അഞ്ച് ഗോളുകള്‍ നേടിയ ഛേത്രിയുടെ മികവില്‍ ഇന്ത്യ ടൂര്‍ണമെന്റ് ജേതാക്കളായിരുന്നു.
'രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അവസരത്തില്‍ എനിക്ക് വേണമെങ്കില്‍ മെസിയേയും റൊണാള്‍ഡോയേയും മറികടക്കാന്‍ സാധിക്കും,' ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ഛേത്രി പറഞ്ഞു. കൂടാതെ ഏഷ്യന്‍ കപ്പിലെ ഗ്രൂപ്പ് സ്റ്റേജില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് തന്റെയും ടീമിന്റേയും ആഗ്രഹമെന്നും, രാജ്യത്തിനായി എന്നാണോ നല്ല രീതിയില്‍ കളിക്കാന്‍ സാധിക്കാത്തത്, അപ്പോള്‍ കളി അവസാനിപ്പിക്കുമെന്നും ഛേത്രി കൂട്ടിച്ചേര്‍ത്തു.
Sunil Chhetri has more leadership than Messi and Ronaldo. No doubt https://t.co/xGBY8FNJKD
— YjR (@YjReviews) July 8, 2023
Content Highlights:i can beat even messi and ronaldo sunil chhetri
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."