HOME
DETAILS

ജ്വല്ലറിയിൽ നിന്ന് രണ്ടേകാൽ കോടിയുടെ സ്വർണവും പണവും കവർന്നു; 12 മണിക്കൂറിനിടെ പ്രതികളെ പിടികൂടി അജ്‌മാൻ പൊലിസ്

  
backup
July 09 2023 | 15:07 PM

ajman-police-captures-thieves-in-12-hours-after-stealing-jewellery

ജ്വല്ലറിയിൽ നിന്ന് രണ്ടേകാൽ കോടിയുടെ സ്വർണവും പണവും കവർന്നു; 12 മണിക്കൂറിനിടെ പ്രതികളെ പിടികൂടി അജ്‌മാൻ പൊലിസ്

അജ്മാൻ: എമിറേറ്റിലെ ഗോൾഡ് മാർക്കറ്റിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചതിന് മൂന്ന് അറബി മോഷ്ടാക്കളെ പിടികൂടി. 1.1 മില്യൺ ദിർഹം (ഏകദേശം രണ്ടേകാൽ കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന സ്വർണാഭരണങ്ങളും 40,000 ദിർഹം പണവുമാണ് മോഷണം പോയത്. സംഭവം നടന്ന് 12-മണിക്കൂറിനകം പ്രതികളെ പിടികൂടിയതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് സയീദ് അൽ നുഐമി പറഞ്ഞു.

അജ്മാൻ പൊലിസിലെ ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. കടകളുടെ സുരക്ഷക്കായി ഏർപ്പെടുത്തിയ സെൻട്രൽ ഓപ്പറേഷൻസ് റൂമുമായി ബന്ധിപ്പിച്ച അലാറം കടയുടെ ഉടമ മോഷണം നടന്ന സമയത്ത് അടിച്ചിരുന്നില്ല. അതിനാൽ സുരക്ഷാ റൂമിൽ അറിയിച്ചപ്പോൾ മാത്രമാണ് മോഷണവിവരം പൊലിസ് അറിഞ്ഞത്.

മോഷ്ടാക്കളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സിഐഡിയിലെ ഒരു സുരക്ഷാ സംഘത്തെ പൊലിസ് ചുമതലപ്പെടുത്തി. ഈ സംഘമാണ് പ്രതികളെ പിടികൂടിയത്. പൊലിസിനെ തെറ്റിദ്ധരിപ്പിക്കാൻ മുഖംമൂടി ധരിച്ചാണ് പ്രതികൾ മോഷണം നടത്തിയത്. മോഷണം നടത്തിയ ശേഷം പലതവണ വസ്ത്രം മാറുകയും ചെയ്തിരുന്നു. മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. മോഷണശേഷം ഇവർ പലയിടത്തേക്കായി മാറിയിരുന്നു.

എ.ജി എന്നറിയപ്പെടുന്ന ഒന്നാം പ്രതിയെ ഷാർജയിൽ നിന്നാണ് പിടികൂടിയത്. ഷാർജ പോലീസുമായി ഏകോപിപ്പിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ മോഷ്ടാവിനെ അജ്മാനിലെ റുമൈല ഏരിയയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അജ്മാനിലെ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് മൂന്നാം പ്രതിയെയും അറസ്റ്റ് ചെയ്തു. ഇയാളായിരുന്നു മോഷണത്തിന്റെ സൂത്രധാരൻ.

ചോദ്യം ചെയ്യലിൽ മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. മോഷ്ടിച്ച സ്വർണവും പണവും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  4 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago